സൂര്യകുമാർ യാദവിന് പരിക്ക്, മധ്യനിരയിലേക്ക് സഞ്ജു എത്തുമോ? പ്രതീക്ഷയിൽ ആരാധകർ

അഭിറാം മനോഹർ| Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (12:43 IST)
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ നിന്ന് ബാറ്റർ സൂര്യകുമാർ യാദവിനെ ഒഴിവാക്കി. താരത്തിന്റെ കൈ‌യ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ടീമിൽ നിന്നും പുറത്തായത്.

സൂര്യകുമാർ മാറി നിന്നാൽ ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന് ഇടം ലഭിച്ചേക്കും. ഇന്ത്യൻ മധനിരയിൽ വേഗ‌ത്തിൽ സ്കോർ ഉയർത്താൻ സഞ്ജുവിന് സാധിക്കുമെന്നാണ് ടീം വിലയിരുത്തുന്നത്. സൂര്യകുമാർ മാറി നിൽക്കുന്നതോടെ നാലാം നമ്പറിൽ സഞ്ജു ടീമിലെത്താനാണ് സാധ്യത.

ആദ്യ വിക്കറ്റ് കീപ്പറെന്ന നിലയിൽ ഇഷാൻ കിഷൻ ടീമിലുണ്ടാകും.
ഋതുരാജ് ഗെയ്ക്‌വാദ് ഓപ്പണിംഗിലേക്ക് വരുമ്പോള്‍ ഇഷാന്‍ കിഷന്‍ മധ്യനിരയിലേക്ക് ഇറങ്ങിയേക്കും.ഈ മാസം 24 മുതലാണ് ടി20 പരമ്പര ആരംഭിക്കുക. ആദ്യ മത്സരം ലഖ്നൗവിലും അവസാന രണ്ട് മത്സരങ്ങള്‍ ധര്‍മ്മശാലയിലും നടക്കുംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :