ടി20 ലോകകപ്പിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ ഇഷാൻ വേണ്ട, പങ്കാളിയെ തിരെഞ്ഞെടുത്ത് പാർഥീവ് പട്ടേൽ

അഭിറാം മനോഹർ| Last Modified വെള്ളി, 18 ഫെബ്രുവരി 2022 (20:56 IST)
ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി ആരായിരിക്കണമെന്നതിൽ അഭിപ്രായം വ്യക്തമാക്കി ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ പാർഥീവ് പട്ടേൽ.

വരുന്ന ടി20 ലോകകപ്പിൽ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുല്‍ കളിക്കണമെന്നാണ് പാർഥീവ് അഭിപ്രായപ്പെട്ടത്. വിൻഡീസിനെതിരായ പരമ്പരയിൽ പരിക്ക് കാരണം രാഹുൽ മാറിനിൽക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇഷാന് അവസരം ലഭിച്ചത്.

ശരിയായ താളത്തിലാണെങ്കില്‍ ഇഷാന്‍ കിഷന്‍ ഓപ്പണിങ് റോളില്‍ ഒരു നല്ല ഓപ്‌ഷൻ തന്നെയായിരിക്കും. എന്നാൽ ദീർഷകാലത്തേയ്ക്ക് ഓപ്‌ഷനായി കെഎൽ രാഹുലായിരിക്കും ഉണ്ടാവുക എന്നാണ് ഞാൻ കരുതുന്നത്.പാർഥീവ് പറഞ്ഞു. അതേസമയം മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റയും പാർഥീവിന്റെ അഭിപ്രായത്തോട് യോജിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :