T 20 World Cup 2022: ട്വന്റി 20 ലോകകപ്പ് ടീമില്‍ പ്രധാന വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ; മറ്റൊരു സാധ്യതയും തേടില്ല !

രേണുക വേണു| Last Modified തിങ്കള്‍, 18 ജൂലൈ 2022 (15:53 IST)

ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഏതാനും താരങ്ങളുടെ കാര്യത്തില്‍ സെലക്ടര്‍മാരും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തീരുമാനമെടുത്തു കഴിഞ്ഞു. ആ പട്ടികയില്‍ റിഷഭ് പന്തും ഉണ്ട്.

പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് തന്നെ മതിയെന്നാണ് സെലക്ടര്‍മാരുടെ ഭൂരിപക്ഷ അഭിപ്രായം. വിദേശ സാഹചര്യത്തില്‍ പോലും ആക്രമിച്ചു കളിക്കാനുള്ള പ്രത്യേക കഴിവുണ്ട് പന്തിനുണ്ടെന്നാണ് വിലയിരുത്തല്‍. നായകന്‍ രോഹിത് ശര്‍മയുടെ പിന്തുണയും പന്തിന് തന്നെയാണ്. വിക്കറ്റിനു പിന്നില്‍ നിന്ന് പോലും കളിയുടെ ഗതി തിരിക്കാന്‍ പന്തിന് അപാര കഴിവുണ്ട്. പന്തിന്റെ ആക്രമണ ശൈലിയും ഇന്ത്യക്ക് ഗുണം ചെയ്യും. പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ചിട്ടുള്ള താരമാണ് പന്തെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാക്കപ്പ് വിക്കറ്റ് കീപ്പര്‍മാരായി ദിനേശ് കാര്‍ത്തിക്ക്, ഇഷാന്‍ കിഷന്‍, കെ.എല്‍.രാഹുല്‍ എന്നിവരെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടംകയ്യന്‍ ബാറ്ററാണ് എന്നത് പന്തിന് കൂടുതല്‍ മേധാവിത്വം നല്‍കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :