1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rishab pant becomes first asian keeper to achieve this milestone

പന്ത് സ്വന്തമാക്കിയത് ധോനിക്കും സംഗക്കാരയ്ക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടം

Rishab pant becomes first asian keeper to achieve this milestone
ടെസ്റ്റ് മത്സരങ്ങളിലെ ഫിനിഷിങ് റോൾ ഏകദിനത്തിലും ആവർത്തിച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ. ആദ്യ ഏകദിനസെഞ്ചുറിയുമായി റിഷഭ് പന്ത് തിളങ്ങിയപ്പോൾ ഒരു റെക്കോർഡ് നേട്ടവും പന്ത് തൻ്റെ പേരിൽ എഴുതിചേർത്തു.
 
ഇംഗ്ലീഷ് മണ്ണിൽ ഏകദിനത്തിലും സെഞ്ചുറി കുറിച്ചതോടെ ഇംഗ്ലണ്ടിൽ വെച്ച് ടെസ്റ്റിലും ഏകദിനത്തിലും സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടം പന്ത് സ്വന്തമാക്കി. ഇതിഹാസ താരങ്ങളായ ധോനിക്കും സംഗക്കാരയ്ക്കും സാധിക്കാത്ത നേട്ടമാണ് പന്ത് സ്വന്തമാക്കിയത്.

മത്സരത്തിൽ 113 പന്തിൽ നിണ്ണും 16 ഫോറും രണ്ട് സിക്സറുമറ്റക്കം പുറത്താവാതെ 125 റൺസാണ് പന്ത് നേടിയത്. അഞ്ചാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യയോടൊപ്പം പന്ത് കൂട്ടിചേർത്ത 133 റൺസിൻ്റെ കൂട്ടുക്കെട്ടാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്.
അടുത്ത ലേഖനം
ക്യാപ്റ്റനെ ഷാംപെയ്‌നില്‍ കുളിപ്പിച്ച് പന്ത്, എല്ലാവരേയും പറ്റിച്ച് കോലി; ഇന്ത്യയുടെ വിജയാഘോഷ വീഡിയോ