അവൻ്റെ കഴിവ് എന്താണെന്ന് നമുക്കറിയാം, കളി തന്നെ മാറ്റിമറിച്ചു: പന്തിനെ പുകഴ്ത്തി ഹാർദ്ദിക്കും രോഹിത്തും

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 18 ജൂലൈ 2022 (21:18 IST)
മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ നടത്തിയ മാച്ച് വിന്നിങ് പ്രകടനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പിങ് താരം റിഷഭ് പന്തിനെ പുകഴ്ത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ. അവൻ്റെ കഴിവ് എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും സാഹചര്യത്തിനനുസരിച്ച് കളിച്ച് മത്സരം തന്നെ റിഷഭ് പന്ത് മാറ്റിമറിച്ചെന്നും സഹതാരമായ ഹാർദിക് പാണ്ഡ്യെയും വ്യക്തമാക്കി.

മത്സരത്തിൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഹാർദ്ദിക്- പന്ത് കൂട്ടുക്കെട്ടായിരുന്നു ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. അതേസമയം ജീവിതകാലം മുഴുവൻ ഈ പ്രകടനം ഓർത്തിരിക്കുമെന്ന് പന്ത് വ്യക്തമാക്കി. ഞാൻ ബാറ്റ് ചെയ്യുമ്പോൾ പന്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ടീം സമ്മർദ്ദത്തിലാകുമ്പോഴും ടീമിൻ്റെ പ്രകടനം മോശമാകുമ്പോഴും ഞാൻ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു. മത്സരശേഷം പന്ത് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :