1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sydney Test India won the toss No Rohit

India vs Australia, 5th Test: രോഹിത് ഇല്ലാതെ ഇന്ത്യ, സിഡ്‌നിയില്‍ നയിക്കുന്നത് ബുംറ

രോഹിത് ശര്‍മയില്ലാതെയാണ് ഇന്ത്യ സിഡ്‌നിയില്‍ കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്

Sydney Test
Sydney Test

India vs Australia, 5th Test: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാനത്തെയും അഞ്ചാമത്തെയും ടെസ്റ്റിനു സിഡ്‌നിയില്‍ തുടക്കം. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
രോഹിത് ശര്‍മയില്ലാതെയാണ് ഇന്ത്യ സിഡ്‌നിയില്‍ കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ ജസ്പ്രിത് ബുംറ ടീമിനെ നയിക്കുന്നു. പരമ്പരയിലെ ഒന്നാം ടെസ്റ്റിലും രോഹിത് ഉണ്ടായിരുന്നില്ല, ബുംറയായിരുന്നു അന്നും ടീമിനെ നയിച്ചത്. 
 
പരുക്കേറ്റ ആകാശ് ദീപിനു പകരം പ്രസിത് കൃഷ്ണയാണ് സിഡ്‌നിയില്‍ കളിക്കുന്നത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ആദ്യമായാണ് പ്രസിത് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുന്നത്. രോഹിത് ശര്‍മയ്ക്കു പകരം ശുഭ്മാന്‍ ഗില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ട്. 
 
പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, പ്രസിത് കൃഷ്ണ, മുഹമ്മദ് സിറാജ് 
അടുത്ത ലേഖനം
ബുമ്രയില്ലായിരുന്നെങ്കിൽ ഓസീസ് പരമ്പര തൂത്തുവാരിയേനെ, തുറന്നടിച്ച് മഗ്രാത്ത്