ഏകദിന പരമ്പരയ്ക്ക് തയ്യാർ! സന്നാഹമത്സരത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറിയുമായി സൂര്യകുമാർ യാദവ്

അഭിറാം മനോഹർ| Last Modified ശനി, 25 ഡിസം‌ബര്‍ 2021 (17:34 IST)
സൗത്താഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കായി ഇരട്ട സെഞ്ചുറിയോടെ സൂര്യകുമാർ യാദവ്. തന്റെ ക്ലബിന് വേണ്ടി ഇറങ്ങിയ സൂര്യകുമാർ 122 പന്തിലാണ് 200 റൺസ് കണ്ടെത്തിയത്. 159 പന്തിൽ നിന്നും 249 റൺസാണ് താരം നേടിയത്. 37 ഫോറും അഞ്ച് സിക്‌സുമാണ് താരം നേടിയത്.

സൂര്യകുമാറിന്റെ ഇരട്ടശതകത്തിന്റെ പിൻബലത്തിൽ ആദ്യദിനം കളി നിർത്തുമ്പോൾ പർസീ ജിംഖാന 534 റൺസ് കണ്ടെത്തി. എന്റെ സ്വതസിദ്ധമായ കളി കാഴ്‌ച്ചവെയ്ക്കാനാണ് ശ്രമിച്ചത്. ഗ്രൗണ്ട് ചെറുതായതും ഗ്യാപ്പുകൾ കണ്ടെത്താൻ സാധിക്കുകയും ചെയ്‌തത് കാര്യങ്ങൾ എളുപ്പമാക്കി. സഹതാരങ്ങൾ കൈയ്യടിച്ചപ്പോളാണ് ഇരട്ട ശതകമാണെന്നറിഞ്ഞത് സൂര്യകുമാർ യാദവ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :