കാര്യങ്ങള്‍ തകിടം മറിയും, രോഹിത് തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുല്‍ ആറാം നമ്പര്‍ സ്ഥാനത്തോ?, ഗവാസ്‌കറിന്റെ പ്രവചനം ഇങ്ങനെ

KL Rahul
KL Rahul
അഭിറാം മനോഹർ| Last Modified ഞായര്‍, 1 ഡിസം‌ബര്‍ 2024 (14:49 IST)
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ഡിസംബര്‍ ആറിന് അഡലെയ്ഡില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്‌കര്‍. ആദ്യ ടെസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യ വിജയത്തോടെ പരമ്പരയില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നായകനായി രോഹിത് ശര്‍മ തിരിച്ചെത്തുമെന്ന് ഉറപ്പാണ്. ശുഭ്മാന്‍ ഗില്‍ കൂടി കളിക്കുകയാണെങ്കില്‍ ധ്രുവ് ജുറല്‍,ദേവദത്ത് പടിക്കല്‍ എന്നിവര്‍ക്ക് രണ്ടാം ടെസ്റ്റില്‍ സ്ഥാനം നഷ്ടമായേക്കും.


ആദ്യ ടെസ്റ്റില്‍ ഓപ്പണിംഗ് റോളില്‍ കെ എല്‍ രാഹുല്‍ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ രോഹിത് തിരിച്ചെത്തുന്നതോടെ കെ എല്‍ രാഹുല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് വരേണ്ടിവരുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. രോഹിത്തും ഗില്ലും തിരിച്ചെത്തുമ്പോള്‍ രോഹിത് ഓപ്പണിംഗ് റോളിലും ശുഭ്മാന്‍ മൂന്നാം നമ്പറിലുമാകും കളിക്കുക. പടിക്കല്‍- ജുറല്‍ എന്നിവര്‍ക്ക് അവസരം നഷ്ടമാകുമ്പോള്‍ കെ എല്‍ രാഹുല്‍ ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യേണ്ടിവരും. വാഷിങ്ങ്ടണ്‍ സുന്ദറിന് പകരം ജഡേജ ടീമില്‍ ഇടം പിടിക്കുമെന്നും ഗവാസ്‌കര്‍ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :