Perth Test Day 2: ഊതല്ലെ, തീപ്പൊരി പാറുമെ.., ഹർഷിതിനെ ട്രോളിയ സ്റ്റാർക്കിന് മറുപടിയുമായി ജയ്സ്വാൾ, പന്തിന് സ്പീഡ് പോരെന്ന് താരം

Jaiswal- Starc
അഭിറാം മനോഹർ| Last Modified ശനി, 23 നവം‌ബര്‍ 2024 (14:04 IST)
Jaiswal- Starc
വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റനായിരുന്ന സമയത്ത് കളിക്കളത്തില്‍ താരങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ പതിവുള്ള കാഴ്ചയായിരുന്നു. മത്സരത്തിനിടെയിലുള്ള ഈ കൊമ്പുകോര്‍ക്കലാണ് പല പരമ്പരകളെയും ആവേശകരമാക്കിയിട്ടുള്ളത്. ഇന്ത്യയും ഓസീസും തമ്മില്‍ ടെസ്റ്റില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നതും താരങ്ങള്‍ക്കിടയിലുള്ള ഈ ആവേശകരമായ പോരാട്ടത്തെയാണ്.

ഇതിന്റെ തുടര്‍ച്ചയായാണ് പെര്‍ത്ത് ടെസ്റ്റില്‍ ബാറ്റിംഗിനിടെ ഇന്ത്യന്‍ ബൗളര്‍ ഹര്‍ഷിത് റാണയെ ട്രോളികൊണ്ട് നിന്നെക്കാള്‍ വേഗത്തില്‍ ഞാന്‍ പന്തെറിയുമെന്ന് മിച്ചല്‍ സ്റ്റാര്‍ക്ക് പറഞ്ഞത്. സ്റ്റാര്‍ക്കിന്റെ വിക്കറ്റ് വീഴ്ത്തി കൊണ്ട് ഹര്‍ഷിത് തന്നെ ഇതിന് മറുപടി പറഞ്ഞെങ്കിലും ഈ തര്‍ക്കത്തെ വീണ്ടും ഗ്രൗണ്ടിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഇന്ത്യന്‍ യുവതാരമായ യശ്വസി ജയ്‌സ്വാള്‍. പെര്‍ത്ത് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്കെതിരെ ഓപ്പണിംഗ് സ്‌പെല്ലില്‍ പന്തെറിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്കിന് വിക്കറ്റുകളൊന്നും നേടാനായിരുന്നില്ല. പിന്നീട് ബൗളിംഗിന് വന്നപ്പോഴും സ്റ്റാര്‍ക്കിന് വിക്കറ്റെടൂക്കാനായില്ല. പതിനേഴാം ഓവറില്‍ സ്റ്റാര്‍ക്കിനെ ജയ്‌സ്വാള്‍ ബൗണ്ടറികടത്തുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ജയ്‌സ്വാള്‍ ബീറ്റണായി. ഇതോടെ ജയ്‌സ്വാളിനെ നോക്കി ചിരിച്ച സ്റ്റാര്‍ക്കിനോട് സ്ലോ ബോളാണ്, സ്പീഡ് പോരെന്നാണ് ജയ്‌സ്വാള്‍ പറഞ്ഞത്. ജയ്‌സ്വാളിന്റെ കമന്റിന് ഒരു ചിരി മാത്രമാണ് സ്റ്റാര്‍ക്ക് മറുപടിയായി കൊടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :