സ്ലിം ആയ കളിക്കാരനെ ആണ് വേണ്ടതെങ്കില്‍ ഏതെങ്കിലും ഫാഷന്‍ ഷോയ്ക്ക് പോയി മോഡലിനെ സെലക്ട് ചെയ്യുക; രൂക്ഷ പ്രതികരണവുമായി ഗവാസ്‌കര്‍

രേണുക വേണു| Last Modified വെള്ളി, 20 ജനുവരി 2023 (15:25 IST)

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് സര്‍ഫറാസ് ഖാനെ പരിഗണിക്കാത്തതില്‍ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച് സുനില്‍ ഗവാസ്‌കര്‍. ശരീരം സ്ലിം ആയ ആളെയാണ് കളിക്കാന്‍ വേണ്ടതെങ്കില്‍ ഫാഷന്‍ ഷോയ്ക്ക് പോയി ഏതെങ്കിലും മോഡലിനെ പിടിച്ചുകൊണ്ടുവരുന്നതാണ് നല്ലതെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്‌നെസ് സര്‍ഫറാസ് ഖാന് ഉണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.

' സര്‍ഫറാസ് ഖാന് ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്‌നെസ് ഉണ്ട്. സെലക്ടര്‍മാര്‍ക്ക് വളരെ സ്ലിം ആയിട്ടുള്ള കളിക്കാരനെയാണ് വേണ്ടതെങ്കില്‍ ഏതെങ്കിലും ഫാഷന്‍ ഷോയ്ക്ക് പോയി മോഡലിനെ കൊണ്ടുവരിക. റണ്‍സ് പരിഗണിച്ചായിരിക്കണം സെലക്ഷന്‍ നടക്കേണ്ടത്, അല്ലാതെ ശരീരം നോക്കിയല്ല,' ഗവാസ്‌കര്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :