ഏകദിന ലോകകപ്പ് ടീമിലേക്ക് ശര്‍ദുല്‍ താക്കൂറിനെ പരിഗണിക്കുന്നു

പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനായി തിരിച്ചെത്തിയാല്‍ ജസ്പ്രീത് ബുംറയാകും ഇന്ത്യയുടെ പേസ് ആക്രമണത്തിനു നേതൃത്വം വഹിക്കുക

രേണുക വേണു| Last Modified വെള്ളി, 20 ജനുവരി 2023 (15:05 IST)

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ശര്‍ദുല്‍ താക്കൂറിനെ പരിഗണിക്കുന്നു. വാലറ്റത്ത് ബാറ്റ് ചെയ്യാനുള്ള കഴിവാണ് ശര്‍ദുലിന് വാതിലുകള്‍ തുറന്നിട്ടത്. അവസാന വിക്കറ്റുകളില്‍ ഇന്ത്യക്ക് ബാറ്റിങ് കരുത്ത് വളരെ കുറവാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ശര്‍ദുല്‍ താക്കൂറിനെ പോലെ ഓള്‍റൗണ്ടര്‍ മികവുള്ള താരങ്ങള്‍ ടീമില്‍ അത്യാവശ്യമാണെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. ശര്‍ദുല്‍ താക്കൂറിനൊപ്പം ദീപക് ചഹറിനെയും ഏകദിന ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കുന്നുണ്ട്. മുഹമ്മദ് സിറാജാണ് ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന മറ്റൊരു പേസര്‍. പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനായി തിരിച്ചെത്തിയാല്‍ ജസ്പ്രീത് ബുംറയാകും ഇന്ത്യയുടെ പേസ് ആക്രമണത്തിനു നേതൃത്വം വഹിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :