ഏകദിന ലോകകപ്പ്; സാധ്യത സ്‌ക്വാഡ് ഇങ്ങനെ, സഞ്ജു ഇത്തവണയും പുറത്ത്

ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ടീമില്‍ തുടരും

രേണുക വേണു| Last Modified വെള്ളി, 20 ജനുവരി 2023 (10:23 IST)

ഏകദിന ലോകകപ്പിനുള്ള സാധ്യത സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇല്ല. പരുക്കിന്റെ പിടിയിലായതാണ് താരത്തിനു തിരിച്ചടിയായത്. മാത്രമല്ല ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ സഞ്ജുവിന് വേണ്ടത്ര തിളങ്ങാന്‍ സാധിക്കുമോ എന്ന ആശങ്ക സെലക്ടര്‍മാര്‍ക്കുണ്ട്. സ്പിന്നിനെ നന്നായി കളിക്കുന്ന ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിക്കും. ഇതും സഞ്ജുവിന്റെ സാധ്യത കുറയ്ക്കുന്നു.

ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ടീമില്‍ തുടരും. ബാക്കപ്പ് ഓപ്പണറായി ഇഷാന്‍ കിഷനെയാണ് പരിഗണിക്കുന്നത്. വിരാട് കോലിയായിരിക്കും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക. ശ്രേയസ് അയ്യര്‍ക്ക് ശേഷം മാത്രമായിരിക്കും ടി 20 യിലെ വെടിക്കെട്ട് ബാറ്ററായ സൂര്യകുമാര്‍ യാദവിനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കുക.

ഇന്ത്യയുടെ സാധ്യത സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്‌
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :