ഏകദിന ലോകകപ്പ് ലക്ഷ്യം; ജഡേജ മടങ്ങിയെത്തുന്നു

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ നിര്‍ബന്ധമായും ജയിച്ചിരിക്കണം

രേണുക വേണു| Last Modified വെള്ളി, 20 ജനുവരി 2023 (09:28 IST)

ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് രവീന്ദ്ര ജഡേജ മടങ്ങിയെത്തുന്നു. പരുക്കില്‍ നിന്ന് മുക്തനായ താരം ഇപ്പോള്‍ ടീമിലേക്കുള്ള തിരിച്ചുവരവിനായി അക്ഷീണ പ്രയത്‌നത്തിലാണ്. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ് ജഡേജ ഇപ്പോള്‍. അടുത്ത മാസം ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ജഡേജ കളിക്കും.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ നിര്‍ബന്ധമായും ജയിച്ചിരിക്കണം. ഏറ്റവും ചുരുങ്ങിയത് രണ്ട് കളികളുടെ മുന്‍തൂക്കത്തിനെങ്കിലും പരമ്പര സ്വന്തമാക്കിയാല്‍ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കളിക്കാന്‍ സാധിക്കൂ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :