അഭിറാം മനോഹർ|
Last Modified തിങ്കള്‍, 30 നവംബര്‍ 2020 (15:54 IST)
ഐപിഎല്ലിൽ തിളങ്ങാനായില്ലെങ്കിലും ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ അതിന്റെ എല്ലാ കുറവുകളും തീർക്കുന്ന പ്രകടനമാണ് ഓസീസ് താരം സ്റ്റീവ് സ്മിത്ത് പുറത്തെടുക്കുന്നത്. താങ്കളുടെ ഏകദിനത്തിലെ സ്ട്രൈക്ക്‌റേറ്റ് എന്റെ ടെസ്റ്റ് സ്ട്രൈക്ക്‌റേറ്റിനെ ഓർമിപ്പിക്കുന്നുവെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗിന്റെ പരിഹാസത്തിന് തുടർച്ചയായി രണ്ട് തവണ 62 പന്തിൽ സെഞ്ചുറി തികച്ചുകൊണ്ടാണ് സ്മിത്ത് മറുപടി പറഞ്ഞത്.
ഇപ്പോളിതാ ഇന്ത്യക്കെതിരെ രണ്ടാം സെഞ്ചുറി സ്വന്തമാക്കിയതിന്റെ തലേദിവസം തനിക്ക് കടുത്ത തലചുറ്റൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. കളി തുടങ്ങുന്ന ദിവസം വരെ അസ്വസ്ഥനായിരുന്നുവെന്നും ടീം ഡോക്‌ടറാണ് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കിയതെന്നും സ്മിത്ത് പറഞ്ഞ്.
ആരോഗ്യം വീണ്ടെടുത്ത് ടീമിനായി മികച്ച പ്രകടനം കാഴ്‌ച്ചവെക്കാനായതിൽ സന്തോഷമുണ്ടെന്നും മാൻ ഓഫ് ദ മാച്ച് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ സ്മിത്ത് പറഞ്ഞു. രണ്ടാം ഏകദിനത്തിൽ 64 പന്തിൽ 14 ഫോറുകളും 2 സിക്‌സറുകളും സഹിതം 104 റൺസാണ് സ്മിത്ത് സ്വന്തമാക്കിയത്.