ഓസീസ് താരം സ്മിത്ത് ലിഫ്റ്റില്‍ കുടുങ്ങി; പുറത്തിറങ്ങിയത് ഒരു മണിക്കൂറിന് ശേഷം, ലിഫ്റ്റില്‍ കുടുങ്ങിയ കൂട്ടുകാരന് ചോക്ലേറ്റ് നല്‍കി ലബുഷെയ്ന്‍ (വീഡിയോ)
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് ടീം ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങി. ഏകദേശം ഒരു മണിക്കൂറാണ് താരം ലിഫ്റ്റില്‍ കുടുങ്ങിയത്. സ്മിത്തിനെ പുറത്തെത്തിക്കാന്‍ സഹതാരം മാര്‍നസ് ലബുഷെയ്ന്‍ അടക്കം പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ടെക്‌നീഷ്യന്‍ എത്തിയാണ് സ്മിത്തിനെ രക്ഷിച്ചത്. ഹോട്ടലിന്റെ മുകള്‍നിലയിലെ തന്റെ മുറിയിലേക്കു പോകാനാണു സ്മിത്ത് ലിഫ്റ്റ് ഉപയോഗിച്ചത്. വാതില്‍ തുറക്കാന്‍ പറ്റാതായതോടെ താരം ലിഫ്റ്റിനുള്ളില്‍ കുടുങ്ങി.
ലിഫ്റ്റില്‍ കുടുങ്ങിയ വിവരം സ്മിത്ത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തന്റെ കയ്യിലെ മൊബൈല്‍ ഫോണിലൂടെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ ഓരോ നിമിഷത്തേയും കുറിച്ച് സ്മിത്ത് രസകരമായി വിവരിച്ചു. ലിഫ്റ്റില്‍ കുടുങ്ങിയ സ്മിത്തിന് സഹതാരം ലബുഷെയ്ന്‍ വാതിലിന്റെ ചെറിയ വിടവിലൂടെ ചോക്ലേറ്റ് നല്‍കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ഒരു മണിക്കൂറിനുശേഷം സ്മിത്ത് ലിഫ്റ്റിനു പുറത്തേക്കു കാലെടുത്തു വച്ചപ്പോള്‍ ഓസീസ് താരങ്ങള്‍ കയ്യടികളോടെയാണു വരവേറ്റത്.
Presenting, via his Instagram stories and featuring Marnus Labuschagne, Insta filters and M&Ms...
— 7Cricket (@7Cricket) December 30, 2021
Steve Smith stuck in a lift pic.twitter.com/gpwZOCHnUQ
