വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (13:07 IST)
ഐപിഎൽ ഒത്തുകളി കേസിൽ ഏഴുവർഷത്തെ വിലക്ക് അവസാനിച്ചതോടെ ക്രിക്കറ്റിലെ ഭാവി പരിപാടികൾ പ്രഖ്യാപിയ്ക്കനൊരുങ്ങി മാലയാളി താരം എസ് ശ്രീശാന്ത്. മാസങ്ങൾക്ക് മുൻപേ തന്നെ ശ്രീശാന്ത് ക്രിക്കറ്റിലേയ്ക്ക് മടങ്ങിവരുനതിനായി പരിശീലനം ആരംഭിച്ചിരുന്നു. ഇന്ത്യയൢയി വീണ്ടും കളിയ്ക്കാനാകും എന്ന പ്രതീക്ഷ നേരത്തെ താരം പ്രകടിപ്പിയ്ക്കുകയും ചെയ്തിരുന്നു.
'ഇന്നു ഞാന്‍ സ്വതന്ത്രനായിരിക്കുന്നു. ഈ ദിവസത്തിനായി എണ്ണിക്കഴിയുകയായിരുന്നു ഞാന്‍ കൂട്ടില്‍ നിന്നു തുറന്നുവിട്ട ഒരു പക്ഷിയെ പോലെ. എന്നാല്‍, കോവിഡ് വ്യാപനം കാരണം സാഹചര്യങ്ങള്‍ ആകെ മാറിമറിഞ്ഞിരിയ്ക്കുകയാണ്. വിരമിക്കല്‍ പോലും ഒരു ഘട്ടത്തില്‍ ഞാന്‍ ആലോചിച്ചു. പക്ഷേ ഇത്രയും കാലം കാത്തിരുന്നിട്ട് ഇപ്പോൾ വിരമിയ്ക്കുന്നത് നീതിയല്ലെന്ന് എനിക്ക് തോന്നി' വിലക്ക് നീങ്ങിയതിനെ കുറിച്ച് ശ്രീശാന്ത് പറഞ്ഞു.
കളിക്കളത്തിൽ ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിയ്ക്കുമെന്നാണ് ശ്രീശാന്തിന്റെ ഉറച്ച പ്രതിക്ഷ. ഫിറ്റ്നസ് തെളിയിച്ചാൽ ശ്രീശാന്തിനെ കേരള രഞ്ജി ടീമിലേയ്ക്ക് പരിഗണിയ്ക്കും എന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ആഭ്യന്തര മത്സരങ്ങളെല്ലാം അനിശ്ചിതത്വത്തിലാണ്. ക്രിക്കറ്റിലെ ഭാവി തീരുമാനങ്ങൾ ശ്രീശാന്ത് ഉടൻ തന്നെ പ്രഖ്യാപിച്ചേയ്ക്കും.