മുന്‍പും ഇങ്ങനെ ചെയ്തിട്ടില്ലേ? എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നോ?; കോലി-രോഹിത് അഭിപ്രായ വ്യത്യാസത്തിനു സാധ്യതയില്ലേ എന്ന് ചോദിച്ചപ്പോള്‍ ഗാംഗുലിയുടെ മറുപടി ഇങ്ങനെ

രേണുക വേണു| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (08:38 IST)

ക്രിക്കറ്റിന്റെ രണ്ട് ഫോര്‍മാറ്റുകളില്‍ രണ്ട് വ്യത്യസ്ത നായകന്‍മാരെ പരീക്ഷിക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തെ ന്യായീകരിച്ച് ബോര്‍ഡ് അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ക്യാപ്റ്റന്‍സി പങ്കുവയ്ക്കുമ്പോള്‍ ടീമില്‍ രണ്ട് വ്യത്യസ്ത ശക്തികേന്ദ്രങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ. വൈറ്റ് ബോള്‍ ക്രിക്കറ്റിലും റെഡ് ബോള്‍ ക്രിക്കറ്റിലും രണ്ട് വ്യത്യസ്ത നായകന്‍മാരെ പരീക്ഷിക്കുന്നതില്‍ പ്രശ്‌നമൊന്നും ഇല്ലെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. 'നേരത്തെ, രണ്ട് വര്‍ഷം ഇന്ത്യയ്ക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഉണ്ടായിരുന്നല്ലോ. കോലി ടെസ്റ്റ് ടീമിനേയും ധോണി ട്വന്റി 20, ഏകദിന ടീമിനേയും നയിച്ചില്ലേ. സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ല,' ഗാംഗുലി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :