1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ravi shastri on split captaincy

രോഹിത് ശർമ ഭീരുവല്ല, നായകമാറ്റത്തെ കുറിച്ച് രവി ശാസ്‌ത്രി

രോഹിത് ശർമ
ഇന്ത്യൻ ഏകദിന ടീമിന്റെയും ടി20 ടീമിന്റെയും നായകനായി തിരെഞ്ഞെടുക്കപ്പെട്ട രോഹിത് ശർമയെ പുകഴ്‌ത്തി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്‌ത്രി. ചെറിയ കാര്യങ്ങൾ പോലും ഉപയോഗപ്പെടുത്താനുള്ള കഴിവുള്ള താരമാണ് രോഹിത്തെന്ന് ശാസ്‌ത്രി പറയുന്നു.
 
രോഹിത് ഭീരുവല്ല, ടീമിന് വേണ്ടെതെല്ലാം അവന്‍ ചെയ്തിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍പോലും രോഹിത് ഉപയോഗപ്പെടുത്തും. 2014ൽ ഞാൻ ടീം പരിശീലകനാകുമ്പോൾ അന്ന് എംഎസ് ധോണി മാത്രമായിരുന്നു ടീമിൽ വലിയ താരമായി ഉണ്ടായിരുന്നത്.അടുത്ത സൂപ്പര്‍സ്റ്റാര്‍സ് എന്ന് പറയാവുന്നത് കോലിയും രോഹിത്തായിരുന്നു.'' ശാസ്ത്രി പറഞ്ഞു. അതേസമയം ടെസ്റ്റ് ക്രിക്കറ്റിന്റെ അംബാസഡർമാർ ഇപ്പോൾ ഇന്ത്യൻ ടീമാണെന്നും ശാസ്‌ത്രി അഭിപ്രായപ്പെട്ടു.
 
അടുത്ത ലേഖനം
കോലി ഇപ്പോഴും മികച്ച ലീഡർ, അദ്ദേഹത്തെ ആർക്കും അവഗണിക്കാനാവില്ല: രോഹിത്