1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit sharma opens up on captaining virat kohli

കോലി ഇപ്പോഴും മികച്ച ലീഡർ, അദ്ദേഹത്തെ ആർക്കും അവഗണിക്കാനാവില്ല: രോഹിത്

കോലി
വിരാട് കോലി ഇപ്പോഴും ടീമിന്റെ ലീഡർ തന്നെയാണെന്ന് ഇന്ത്യയുടെ ഏകദിന,ടി20 നായകൻ രോഹിത് ശർമ. കോലിയെ പോലൊരു ബാറ്ററെ ആർക്കും മാറ്റിനിർത്താനാവില്ലെന്നും ടീമിന് അദ്ദേഹത്തിന്റെ സേവനം പ്രധാനപ്പെട്ടതാണെന്നും രോഹിത് പറഞ്ഞു.
 
ടി20 ഫോർമാറ്റിൽ 50ന് മുകളിൽ ബാറ്റിങ് ശരാശരിയെന്നത് അമ്പരപ്പിക്കുന്ന ഒന്നാണ്. ബുദ്ധിമുട്ടേറിയ ഒട്ടേറെ സാഹചര്യങ്ങളിൽ നിന്നും തന്റെ അനു‌ഭവസമ്പത്തിലൂടെ അദ്ദേഹം ടീമിനെ രക്ഷിച്ചിട്ടുണ്ട്. ബാറ്റിങിലെ മികവ് കൊണ്ട് മാത്രമല്ല ഒരു ലീഡർ എന്ന നിലയിലും കോലിയെ ഇന്ത്യയ്ക്ക് വേണം. ഇക്കാര്യങ്ങളെല്ലാം ചേർത്ത് നോക്കുമ്പോൾ ഇങ്ങനെയൊരു കളിക്കാരനെ അവഗണിക്കാൻ ആർക്കുമാവില്ല. ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ടീമിലെ നിർണായക താരമാണ് കോലി രോഹിത് പറഞ്ഞു.
 
അടുത്ത ലേഖനം
കോലിയുടെ ഏകദിന നായകസ്ഥാനം നഷ്ടപ്പെടാന്‍ കാരണം ദ്രാവിഡിന്റെ നിലപാട് ! പിന്തുണ രോഹിത്തിന്