കോലിയുടെ ഏകദിന നായകസ്ഥാനം നഷ്ടപ്പെടാന്‍ കാരണം ദ്രാവിഡിന്റെ നിലപാട് ! പിന്തുണ രോഹിത്തിന്

രേണുക വേണു| Last Modified വ്യാഴം, 9 ഡിസം‌ബര്‍ 2021 (14:59 IST)

വിരാട് കോലിയുടെ ഏകദിന നായകസ്ഥാനം നഷ്ടപ്പെടാന്‍ പ്രധാന കാരണം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നിലപാട്. രോഹിത് ശര്‍മയെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നായകനാക്കണമെന്ന് ദ്രാവിഡ് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഏകദിനത്തില്‍ കോലി നായകസ്ഥാനത്ത് തുടരട്ടെ എന്ന നിലപാടായിരുന്നു ബിസിസിഐയ്ക്ക്. ഏകദിന നായകസ്ഥാനത്ത് തുടരാന്‍ കോലിയും ആഗ്രഹിച്ചിരുന്നു. എന്നാല്‍, മുഖ്യ പരിശീലകനായി ചുമതലയേറ്റ ദ്രാവിഡ് ട്വന്റി 20 യ്ക്ക് പുറമേ ഏകദിനത്തില്‍ കൂടി രോഹിത്തിനെ നായകനാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ കോലി നായകസ്ഥാനത്ത് തുടരണമെന്ന നിലപാടാണ് ദ്രാവിഡിന്. ടീമിനുള്ളില്‍ തന്നെ കോലിക്ക് എതിര്‍പ്പുകളുണ്ടെന്നും അത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നുമാണ് ദ്രാവിഡ് ബിസിസിഐയോട് പറഞ്ഞത്. ഒടുവില്‍ ദ്രാവിഡിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് ബിസിസിഐ അന്തിമ തീരുമാനമെടുത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :