അഭിറാം മനോഹർ|
Last Modified തിങ്കള്‍, 28 ഡിസംബര്‍ 2020 (14:33 IST)
ഓസ്ട്രേലിയക്കെതിരെ അഡലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിലെ ദയനീയ തോൽവിയ്ക്ക് പിന്നാലെയാണ് ഇന്ത്യ മെൽബണിലെ ബോക്‌സിങ് ഡെ ടെസ്റ്റിനിറങ്ങിയത്. ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ കോലിയും പരിചയ സമ്പന്നനായ ബൗളർ മുഹമ്മദ് ഷമിയും ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യ രണ്ടാം മത്സരത്തിലും തോൽവി ആവർത്തിക്കുമെന്നാണ് കടുത്ത ഇന്ത്യൻ ആരാധകർ കൂടെ വിചാരിച്ചത്. എന്നാൽ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് അക്ഷരാർഥത്തിൽ അജിങ്ക്യ രഹാനെ എന്ന ക്യാപ്‌റ്റന്റെ കൂടി രംഗപ്രവേശനത്തിനുള്ള വേദിയായിരുന്നു.
ഓസീസിന്റെ ആദ്യ ഇന്നിങ്സ് തന്ത്രപരമായ ബൗളിങ്ങിലൂടെ 195ൽ ഒതുക്കിയ രഹാനെ കിടിലൻ സെഞ്ചുറിയോടെ ടീമിനെ മികച്ച നിലയിൽ എത്തിക്കുക കൂടി ചെയ്‌തു. എന്നാൽ മത്സരത്തിന്റെ 100ആം ഓവറിൽ നിർഭാഗ്യകരമായി റണ്ണൗട്ടാവാനായിരുന്നു രഹാനെയുടെ വിധി. എന്നാൽ റണ്ണൗട്ടിലൂടെ പുറത്താക്കപ്പെട്ടിട്ടും ഇന്ത്യൻ
നായകൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ താരം.
ഔട്ട് ആയശേഷം ജഡേജയുടെ അടുത്തെത്തിയ രഹാനെ മികച്ച മുന്നേറ്റം നടത്തണമെന്ന പ്രചോദനം നൽകിയ ശേഷമാണ് മടങ്ങിയത്. മത്സരത്തിൽ
ജഡേജ അമ്പത് റൺസിലേറെ കണ്ടെത്തുകയും ചെയ്‌തു.