ട്വന്റി 20 ലോകകപ്പില്‍ കോലി വേണ്ട ! ടോപ്പ് 3 യെ തിരഞ്ഞെടുത്ത് സെവാഗ്

രേണുക വേണു| Last Modified വ്യാഴം, 30 ജൂണ്‍ 2022 (08:35 IST)

ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പില്‍ ടോപ്പ് 3 യില്‍ വിരാട് കോലി ഇടംപിടിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. കോലിയുടെ നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ട്വന്റി 20 ലോകകപ്പിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നാണ് സെവാഗിന്റെ വാദം.

ടോപ്പ് 3 ബാറ്റര്‍മാരായി രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കെ.എല്‍.രാഹുല്‍ എന്നിവരെയാണ് സെവാഗ് തിരഞ്ഞടുത്തത്. രോഹിത്തും ഇഷാനും ഓപ്പണര്‍മാര്‍ ആകട്ടെ. രാഹുല്‍ വണ്‍ഡൗണ്‍ ഇറങ്ങുകയും ചെയ്യട്ടെ എന്നാണ് സെവാഗിന്റെ അഭിപ്രായം.

ബൗളിങ് യൂണിറ്റിലേക്ക് മൂന്ന് പേസര്‍മാരെയാണ് സെവാഗ് തിരഞ്ഞെടുത്തത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ ഉമ്രാന്‍ മാലിക്ക് കൂടി വേണമെന്നാണ് സെവാഗ് പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :