രേണുക വേണു|
Last Modified തിങ്കള്‍, 4 ജൂലൈ 2022 (09:30 IST)
ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയെ സ്ലെഡ്ജ് ചെയ്ത ഇന്ത്യന്‍ താരം വിരാട് കോലിയെ ട്രോളി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. പുജാരയെ പോലെ ബാറ്റ് ചെയ്തിരുന്ന ബെയര്‍സ്റ്റോയെ സ്ലെഡ്ജ് ചെയ്ത് കോലി പന്തിനെ പോലെയാക്കിയെന്ന് സെവാഗ് പറഞ്ഞു.
എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് കോലി ബെയര്‍സ്റ്റോയെ സ്ലെഡ്ജ് ചെയ്തത്. ആ സമയത്ത് ബെയര്‍സ്റ്റോയുടെ വ്യക്തിഗത സ്‌കോര്‍ 61 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രമായിരുന്നു. കോലിയുടെ സ്ലെഡ്ജിങ്ങിന് ശേഷം ബെയര്‍സ്റ്റോ ട്രാക്ക് മാറ്റി. പിന്നീട് സെഞ്ചുറി നേടിയാണ് ബെയര്‍സ്റ്റോ പുറത്തായത്. അവസാന 79 പന്തില്‍ നിന്ന് ബെയര്‍സ്റ്റോ അടിച്ചുകൂട്ടിയത് 93 റണ്‍സാണ് ! കോലിയുടെ സ്ലെഡ്ജിങ്ങാണ് ബെയര്‍സ്റ്റോയുടെ ട്രാക്ക് മാറ്റിയതെന്ന് സെവാഗ് പറയുന്നു.
'കോലി സ്ലെഡ്ജ് ചെയ്യുന്നതിനു മുന്‍പ് ബെയര്‍സ്റ്റോയുടെ സ്‌ട്രൈക് റേറ്റ് 21 ആയിരുന്നു. സ്ലെഡ്ജിങ്ങിന് ശേഷം അത് 150 ആയി. പുജാരയെ പോലെ ബാറ്റ് ചെയ്തിരുന്ന ആള്‍ കോലിയുടെ സ്ലെഡ്ജിങ് കഴിഞ്ഞപ്പോള്‍ പന്തിനെ പോലെ ആയി.' സെവാഗ് ട്വീറ്റ് ചെയ്തു.