രേണുക വേണു|
Last Modified വെള്ളി, 21 ജൂലൈ 2023 (10:10 IST)
Shubman Gill: വീണ്ടും നിരാശപ്പെടുത്തി ശുഭ്മാന്‍ ഗില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഗില്‍ അതിവേഗം പുറത്തായി. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനെത്തിയ ഗില്‍ 12 ബോളില്‍ 10 റണ്‍സെടുത്താണ് പുറത്തായത്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ രണ്ട് ഇന്നിങ്‌സിലും ഗില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വെറും ആറ് റണ്‍സ് മാത്രമായിരുന്നു ഗില്ലിന്റെ സമ്പാദ്യം.
യഷസ്വി ജയ്‌സ്വാള്‍ ടീമിലെത്തിയപ്പോള്‍ തന്റെ ഓപ്പണര്‍ സ്ഥാനം വേണ്ടെന്നു വെച്ച് മൂന്നാം നമ്പറിലേക്ക് ഇറങ്ങിയതാണ് ഗില്‍. മൂന്നാം നമ്പറില്‍ തനിക്ക് ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കുമെന്നാണ് അന്ന് ഗില്‍ പറഞ്ഞത്. എന്നാല്‍ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ കളിക്കാന്‍ ഗില്ലിന് സാധിക്കുന്നില്ല. ഭാവിയില്‍ വിരാട് കോലിയുടെ പകരക്കാരന്‍ ആകുമെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തിയ ഗില്ലിന് ഇന്ത്യക്ക് പുറത്ത് മുട്ടിടിക്കുകയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
ഏഷ്യക്ക് പുറത്ത് വളരെ മോശം റെക്കോര്‍ഡാണ് ഗില്ലിനുള്ളത്. ഏഷ്യക്ക് പുറത്ത് കളിച്ച അവസാന എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 104 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. ഒരു ഇന്നിങ്‌സില്‍ പോലും 30 റണ്‍സില്‍ കൂടുതല്‍ എടുത്തിട്ടില്ല.