ന്യൂസിലൻഡ് സീരീസിൽ തകർത്തടിച്ച് ഗിൽ, ബാബർ അസമിനൊപ്പം

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 ജനുവരി 2023 (20:07 IST)
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തോട് കൂടി റെക്കോർഡ് ബുക്കിൽ ഇടം നേടി ഇന്ത്യയുടെ പുതിയ താരോദയം ശുഭ്മാൻ ഗിൽ. കിവികൾക്കെതിരായ ആദ്യ ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടിയ ഗിൽ മൂന്നാം ഏകദിനത്തിലും സെഞ്ചുറി സ്വന്തമാക്കി.

ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ 78 പന്തിൽ നിന്നും 112 റൺസാണ് ഗിൽ അടിച്ചെടുത്തത്. പ്രകടനത്തിൻ്റെ മികവിൽ ഒരു അത്യപൂർവറെക്കോർഡ് കൂടി സ്വന്തം പേരിൽ ചേർത്തിരിക്കുകയാണ് താരം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഒരു ഇരട്ടസെഞ്ചുറിയും സെഞ്ചുറിയുമടക്കം 360 റൺസാണ് ഗിൽ നേടിയത്. ഇതോടെ പാക് നായകൻ ബാബർ അസമിനൊപ്പമെത്താൻ ഗില്ലിനായി.

2016ൽ വിൻഡീസിനെതിരെയാണ് 3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബാബർ അസം 360 റൺസ് സ്വന്തമാക്കിയത്. ബംഗ്ലാദേശിൻ്റെ ഇംറുൾ കായെസാണ് പട്ടികയിൽ രണ്ടാമത്. സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയിൽ 349 റൺസായിരുന്നു താരം സ്വന്തമാക്കിയത്. 342 റൺസുമായി ദക്ഷിണാഫ്രിക്കയുടെ ക്വിൻ്റൺ ഡികോക്കാണ് മൂന്നാം സ്ഥാനത്ത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :