നിന്നെ ഭാവിതാരമായാണ് ഇന്ത്യ കരുതുന്നത്, കുറച്ചുകൂടി മത്സരവീര്യം കാണിക്കണം: ശുഭ്മാൻ ഗില്ലിനെതിരെ കോർത്ത് ആർ ശ്രീധർ, ആ സംഭവം ഇങ്ങനെ

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 ജനുവരി 2023 (19:07 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ഫീൽഡിംഗ് പരിശീലകനായിരുന്ന സമയത്തെ അനുഭവങ്ങൾ വെളിപ്പെടുത്തി പുറത്തിറക്കിയ പുസ്തകം അടുത്തിടെയാണ് പുറത്തുവന്നത്. ഇന്ത്യൻ ടീമിലെ തൻ്റെ കോച്ചിംഗ് കാലയളവിലെ നിരവധി സംഭവങ്ങൾ കോച്ചിംഗ് ബിയോണ്ട്: മൈ ഡേയ്സ് വിത്ത് ദ ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന പുസ്തകത്തിലാണ് ശ്രീധർ വിവരിക്കുന്നത്.

ഇപ്പോഴിതാ പുസ്തകത്തിലെ ശുഭ്മാൻ ഗില്ലുമായി താൻ തർക്കത്തിലേർപ്പെട്ട അദ്ധ്യാമത്തെ പറ്റിയുള്ള ഭാഗമാണ് ചർച്ചയാകുന്നത്. 2021ലെ ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനത്തിലിടയിലായിരുന്നു സംഭവം. പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനിടെയിലായിരുന്നു സംഭവം. ഫീൽഡിലെ ശുഭ്മാൻ്റെ സമീപനത്തെ പറ്റി എനിക്ക് ആദ്യമെ പരാതിയുണ്ടായിരുന്നു. അഹ്മദാബാദ് ടെസ്റ്റിൽ അത് പാരമ്യത്തിലെത്തി. ഞാൻ അവനോട് പറഞ്ഞു.

നിന്നെ ക്രിക്കറ്റിലെ അടുത്ത വലിയ സംഭവമായാണ് എല്ലാവരും കണക്കാക്കുന്നത്. നിന്നിൽ നിന്നും നായകന് വേണ്ട ഗുണങ്ങളും ആളുകൾ പ്രതീക്ഷിക്കുന്നുണ്ട്. നീ ആളുകളിൽ പ്രചോദനം സൃഷ്ടിക്കേണ്ടവനാണ്. നീ കളിക്കളത്തിൽ കാര്യങ്ങൾ മത്സരബുദ്ധിയോടെ വേണം ചെയ്യാൻ. ടീമിന് വേണ്ടി ചെയ്യാം എന്ന പോലെയല്ല ചെയ്യേണ്ടത്.നിങ്ങൾ നിങ്ങളെ തൃപ്തിപ്പെടുത്താൻ കൂടെ കളിക്കണം. ക്യാപ്റ്റൻ പറഞ്ഞത് കൊണ്ട് അത് ചെയ്തു എന്നത് പോലെ ഇരുന്നിട്ട് കാര്യമില്ല. നിങ്ങൾ മുഴുവൻ ടീമിനും പ്രചോദനമാകേണ്ട ആളാണ്. ശ്രീധർ പുസ്തകത്തിൽ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :