Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ശ്രേയസിനു പരുക്കേറ്റിരുന്നു

Shreyas Iyer, Asia cup Snub, Duleep Trophy, Captaincy,ശ്രേയസ് അയ്യർ, ഏഷ്യാകപ്പ്, ദുലീപ് ട്രോഫി,ക്യാപ്റ്റൻസി
രേണുക വേണു| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2025 (16:52 IST)

Shreyas Iyer: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന ഉപനായകന്‍ ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സിഡ്‌നിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ശ്രേയസിനു പരുക്കേറ്റിരുന്നു. വാരിയെല്ലിന്റെ ഭാഗത്താണ് താരത്തിനു പരുക്ക്. ഇതേ തുടര്‍ന്ന് മൈനര്‍ ശസ്ത്രക്രിയയ്ക്കു താരത്തെ വിധേയനാക്കിയതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രേയസിന്റെ പരുക്കില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഐസിയു ചികിത്സയില്‍ നിന്ന് ഇന്നലെ താരത്തെ മാറ്റി. ചെറിയ ശസ്ത്രക്രിയ ആയതിനാല്‍ അഞ്ച് ദിവസത്തെ വിശ്രമം മതി. ഒരാഴ്ചയ്ക്കുള്ളില്‍ താരത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ക്രിക്ബസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിസിഐയുടെ നിര്‍ദേശപ്രകാരം ബോര്‍ഡിന്റെ ഒരു ഡോക്ടര്‍ ശ്രേയസിനൊപ്പം സിഡ്‌നിയിലെ ആശുപത്രിയില്‍ ഉണ്ട്. ശ്രേയസിന്റെ കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് സിഡ്‌നിയിലെത്താന്‍ ബിസിസിഐ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. ട്വന്റി 20 പരമ്പര കഴിഞ്ഞ ശേഷം മടങ്ങുന്ന ഇന്ത്യന്‍ ടീമിനൊപ്പം ആകും ശ്രേയസും നാട്ടിലേക്ക് തിരിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :