Shreyas Iyer: ആന്തരിക രക്തസ്രാവം; ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ ഐസിയുവിലെന്ന് റിപ്പോര്‍ട്ട്

മൂന്നാം ഏകദിനത്തിനിടെ ഓസ്‌ട്രേലിയന്‍ താരം അലക്‌സ് കാരിയുടെ ക്യാച്ച് എടുക്കുമ്പോഴാണ് താരത്തിനു പരുക്കേറ്റത്

Shreyas Iyer, Shreyas Iyer Internal Bleeding ICU admitted, Shreyas Iyer in Hospital, Shreyas Iyer ICU, Shreyas Iyer Injury, ശ്രേയസ് അയ്യര്‍
രേണുക വേണു| Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (11:52 IST)
Shreyas Iyer

Shreyas Iyer: ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയില്‍ നടന്ന മൂന്നാം ഏകദിനത്തിനിടെ താരത്തിനു പരുക്കേറ്റിരുന്നു. പരുക്ക് ഗുരുതരമായ സാഹചര്യത്തിലാണ് ശ്രേയസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്നാം ഏകദിനത്തിനിടെ ഓസ്‌ട്രേലിയന്‍ താരം അലക്‌സ് കാരിയുടെ ക്യാച്ച് എടുക്കുമ്പോഴാണ് താരത്തിനു പരുക്കേറ്റത്. വാരിയെല്ലില്‍ ശക്തമായ വേദനകൊണ്ട് ശ്രേയസ് ഗ്രൗണ്ടില്‍ കിടന്നു പുളഞ്ഞിരുന്നു. പരുക്കേറ്റ സ്ഥലത്ത് ആന്തരിക രക്തസ്രാവം ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പരുക്കേറ്റ അന്ന് തന്നെ ശ്രേയസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്തസ്രാവം കാണപ്പെട്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കിയെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിസിസിഐ മെഡിക്കല്‍ സംഘവും താരത്തിന്റെ സാഹചര്യം നിരീക്ഷിക്കുന്നുണ്ട്. ഗുരുതരമാകാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അപകടനിലയില്ലെന്നാണ് ടീം മാനേജ്‌മെന്റുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ക്കു മാത്രമാണ് ശ്രേയസിനെ ടീമില്‍ എടുത്തിരുന്നത്. ചികിത്സയ്ക്കു ശേഷമാകും ശ്രേയസ് ഇനി ഇന്ത്യയിലേക്കു തിരിച്ചുപോകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :