India vs Australia: തകർച്ചയിൽ നിന്ന് കരകയറ്റി ഹിറ്റ്മാൻ മടങ്ങി, ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയിൽ

ശുഭ്മാന്‍ ഗില്‍ 9 റണ്‍സെടുത്തും കോലി റണ്‍സൊന്നും നേടാതെയുമാണ് മടങ്ങിയത്.

Rohit sharma, Shreyas Iyer,India vs Australia, Cricket News,രോഹിത് ശർമ, ശ്രേയസ് അയ്യർ, ഇന്ത്യ- ഓസ്ട്രേലിയ, ക്രിക്കറ്റ് വാർത്ത
അഭിറാം മനോഹർ| Last Modified വ്യാഴം, 23 ഒക്‌ടോബര്‍ 2025 (11:31 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ പൊരുതുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31 ഓവറില്‍ 143 റണ്‍സിന് 3
വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ. നായകന്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോലി,ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്‍,കോലി എന്നിവര്‍ രണ്ടാം ഏകദിനത്തിലും നിരാശപ്പെടുത്തി.


ശുഭ്മാന്‍ ഗില്‍ 9 റണ്‍സെടുത്തും കോലി റണ്‍സൊന്നും നേടാതെയുമാണ് മടങ്ങിയത്. തന്റെ ഏകദിന കരിയറില്‍ ഇതാദ്യമായാണ് കോലി തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ റണ്‍സൊന്നും നേടാതെ മടങ്ങുന്നത്. 7 ഓവറില്‍ 17 റണ്‍സിന് 2 വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ടാണ് വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. പതുക്കെ തുടങ്ങിയെങ്കിലും താളം വീണ്ടെടുത്ത രോഹിത് 97 പന്തില്‍ 73 റണ്‍സ് നേടിയാണ് പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ജോഷ് ഹേസല്‍വുഡിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. നേരത്തെ ഇന്ത്യയുടെ ആദ്യ 2 വിക്കറ്റുകളും സ്വന്തമാക്കിയത് പേസര്‍ സാവ്യര്‍ ബാര്‍ട്ട്ലെറ്റ് ആയിരുന്നു. നിലവില്‍ 57 റണ്‍സുമായി ശ്രേയസ് അയ്യരും 4 റണ്‍സുമായി അക്ഷര്‍ പട്ടേലുമാണ് ക്രീസില്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :