അനുബന്ധ വാര്ത്തകള്
- പരുക്കിന്റെ പിടിയിൽ കോലി, രോഹിത്തിന്റെ കാര്യവും ഉറപ്പില്ല; ആരാധകർക്കു നിരാശ
- ശ്രേയസിനെ നായകനായി വേണ്ട; കടുപ്പിച്ച് ഗംഭീർ
- Suryakumar Yadav : 30 വയസ്സിൽ ലേറ്റായി തുടങ്ങി, ടി20 ഫോർമാറ്റിനെ ഡീകോഡ് ചെയ്ത ജീനിയസ്, നായകനായും തിളങ്ങി,പക്ഷേ പതനം മിന്നൽ വേഗത്തിൽ
- ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ പുറത്തേക്ക്; ചർച്ച സഞ്ജുവിലേക്കും ശ്രേയസിലേക്കും, അതോ സമവായമോ?
- കോലിയ്ക്ക് ഹാംസ്ട്രിങ് പരിക്ക്, അഫ്ഗാനെതിരെ കളിക്കില്ല, പകരക്കാരനായി ആരെത്തും?
Shreyas Iyer: ശ്രേയസ് അയ്യർ ക്യാപ്റ്റൻസിയിലേക്ക്; ഗംഭീറിന്റെ എതിർപ്പ് മറികടന്ന് സെലക്ടർമാർ
അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ ശ്രേയസ് നായകസ്ഥാനം ഏറ്റെടുക്കും
Shreyas Iyer: ഇന്ത്യൻ ട്വന്റി 20 ടീമിന്റെ നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ. സൂര്യകുമാർ യാദവിന്റെ പകരക്കാരനായി ശ്രേയസിനെ നിയോഗിക്കാൻ ബിസിസിഐ തീരുമാനിച്ചു. ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് ശ്രേയസ് നായകനാകണമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നത്.
അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ ശ്രേയസ് നായകസ്ഥാനം ഏറ്റെടുക്കും. മലയാളി താരം സഞ്ജു സാംസണെയാണ് പരിശീകലൻ ഗൗതം ഗംഭീർ നായകസ്ഥാനത്തേക്ക് നിർദേശിച്ചതെങ്കിലും സെലക്ടർമാർ തള്ളി. ഐപിഎലിലെ ക്യാപ്റ്റൻസിയുടെ അടിസ്ഥാനത്തിലാണ് ശ്രേയസിനെ നായകനാക്കാൻ സെലക്ടർമാർ തീരുമാനിച്ചിരിക്കുന്നത്.
ടി20 ക്രിക്കറ്റിൽ 114 മത്സരങ്ങളിൽ ക്യാപ്റ്റൻസി ഉത്തരവാദിത്തം ശ്രേയസ് വഹിച്ചിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളെയാണ് ശ്രേയസ് നയിച്ചത്. 2024 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം ചൂടിയത് ശ്രേയസിനു കീഴിലാണ്.