1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. England vs Newzealand Bowlers carnage in first day 16 wickets fell in 59 overs

England vs Newzealand : 59 ഓവറിൽ വീണത് 16 വിക്കറ്റുകൾ!, തിരിച്ചുവരവിൽ തിളങ്ങി ജാമിസണും റോബിൻസണും

ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിനായി കൈല്‍ ജാമിസണ്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

England vs Newzealand, Olie Robinson, Kylie Jamieson, Lords Test
ലോര്‍ഡ്‌സ് ടെസ്റ്റിലെ ആദ്യദിനം തങ്ങളുടെ പേരിലാക്കി ചേര്‍ത്ത് പേസര്‍മാര്‍. ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യദിനത്തില്‍ 16 വിക്കറ്റുകളാണ് വീണത്. ഇംഗ്ലണ്ടിനെ വെറും 140 റണ്‍സിനൊതുങ്ങാന്‍ ന്യൂസിലന്‍ഡിന് സാധിച്ചെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ക്ക് 61 റണ്‍സില്‍ നില്‍ക്കെ 6 വിക്കറ്റുകള്‍ നഷ്ടമായി.
 
ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിനായി കൈല്‍ ജാമിസണ്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ താരം 62 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു. ഹാരി ബ്രൂക്കിന്റെ 56 റണ്‍സാണ് ഇംഗ്ലണ്ടിനെ വലിയ തകര്‍ച്ചയില്‍ നിന്ന് കുറച്ചെങ്കിലും രക്ഷിച്ചത്. നാഥന്‍ സ്മിത്തും വില്‍ ഒ'റൂര്‍ക്കും മികച്ച പിന്തുണ നല്‍കി.
 
എന്നാല്‍ ഇംഗ്ലണ്ടിന്റെ തിരിച്ചടി അതിലും ഭീകരമായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ഒല്ലി റോബിന്‍സണ്‍ ആദ്യ ഓവറിലേ മത്സരം ഇംഗ്ലണ്ടിന്റെ പേരിലാക്കി. ഡെവണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, രചിന്‍ രവീന്ദ്ര എന്നിവരെ  മെയ്ഡന്‍ ഓവറില്‍ പുറത്താക്കികൊണ്ടായിരുന്നു ഒലി റോബിന്‍സണിന്റെ തിരിച്ചുവരവ്.10 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
 
61 റണ്‍സിന് ആറു വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ് ന്യൂസിലന്‍ഡ് ആദ്യ ദിനം അവസാനിപ്പിച്ചത്. മഴയും മോശം വെളിച്ചവും മൂലം മത്സരം പലതവണ തടസപ്പെട്ടെങ്കിലും, പിച്ച് ബൗളര്‍മാര്‍ക്ക് വന്‍ മുന്‍തൂക്കം നല്‍കി. ആകെ 59 ഓവറിനിടെ 16 വിക്കറ്റുകളാണ് വീണത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Shreyas Iyer : മടങ്ങി വരവിൽ ക്യാപ്റ്റൻസിയും, സൂര്യയ്ക്ക് പകരം ടി20 നായകനായി ശ്രേയസ്, ബിസിസിഐ യോഗത്തിൽ ധാരണയെന്ന് റിപ്പോർട്ട്