ദ്രാവിഡും രോഹിത്തുമാണ് എന്റെ ആ‌ത്മവിശ്വാസം: ആദ്യ പരമ്പരയ്ക്ക് ശേഷം വെങ്കടേഷ് അയ്യർ

അഭിറാം മനോഹർ| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (13:20 IST)
ഐപിഎല്ലിലെ ഒരൊറ്റ സീസണിലെ മികച്ച പ്രകടനത്തിന്റെ മികവിലാണ് കൊൽക്ക‌ത്തൻ ഓപ്പണിങ് താരമായ ഇന്ത്യൻ ദേശീയ ടീമിൽ അവസരം ലഭിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 18 റൺസ് ശരാശരിയിൽ 36 റൺസ് മാത്രമാണ് താരം നേടിയത് എന്നാൽ അവസാനമത്സരത്തിൽ മൂന്നോവറിൽ ഒരു വിക്കറ്റ് വീഴ്‌ത്താൻ താരത്തിനായി.

പരമ്പരയിൽ വലിയ സ്വാധീനം ചെലുത്താനായില്ലെങ്കിലും പരമ്പര നേട്ടത്തില്‍ വെങ്കടേഷും സന്തോഷവാനാണ്.എന്നെ സംബിന്ധിച്ചിടത്തോളം എക്കാലത്തും ഓര്‍മിക്കപ്പെടുന്ന പരമ്പരയാണിത്. ഇന്ത്യയുടെ ജേഴ്‌സി അണിന്നത് തന്നെ സ്വപ്‌നമായിരുന്നു.അതും സീരീസിൽ സമ്പൂർണവിജയം നേടികൊണ്ട്.ഞാന്‍ ഒരുപാട് സന്തോഷവാനാണ്. ജേതാക്കള്‍ക്കുള്ള ട്രോഫി പിടിച്ചു നില്‍ക്കുന്നത് അഭിമാനമുള്ള കാര്യമാണ്.

യുവതാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാ‌മെന്ന് അറിയാവുന്ന വ്യക്തിയാണ് രാഹുൽ ദ്രാവിഡ്. അദ്ദേഹത്തില്‍ നിന്ന് എനിക്ക് കിട്ടുന്ന പിന്തുണ വലുതാണ്. ക്യാപ്റ്റനും പരിശീലകനുമായുള്ള ഇടപഴകല്‍ ഒരുപാട്
ആത്മവിശ്വാസം നല്‍കുന്നു.എനിക്ക് എല്ലാ തരത്തിലുള്ള സ്വാതന്ത്രവും പരിശീലകന്‍ തന്നിട്ടുണ്ട്. എന്റെ കഴിവില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. വെങ്കടേഷ് ഐയ്യർ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :