'ഒപ്പം റൂമിലേക്ക് വന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് പറഞ്ഞു' - സംവിധായകൻ മോശമായി പെരുമാറിയതായി നടൻ രാജീവ്

അനു മുരളി| Last Modified ശനി, 11 ഏപ്രില്‍ 2020 (17:36 IST)
മീടൂ മൂവ്മെന്റ് ചർച്ചയായതോടെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ വെളിപ്പെടുത്തി നിരവധി നടിമാർ രംഗത്തെത്തിയിരുന്നു. എന്നാൽ, നടിമാർ മാത്രമല്ല നടന്മാരും കാസ്റ്റിംഗ് കൗച്ചിനു വിധേയരാകാരുണ്ടെന്ന് പറയുകയാണ് ബോളിവുഡ് നടൻ രാജീവ് ഖണ്ഡേല്‍വാള്‍.

ബോളിവുഡിലെ ഒരു പ്രമുഖ സംവിധായകനില്‍ നിന്നും താന്‍ നേരിട്ട ദുരനുഭങ്ങളെ കുറിച്ചാണ് നടന്‍ വെളിപ്പെടുത്തിയത്. ഒരു സിനിമയെ കുറിച്ച് സംസാരിക്കാൻ ആദ്യം നിർമാതാവുമായി കൂടിക്കാഴ്ച നടത്തി, ശേഷം സംവിധായകനെ കാണാൻ ആവശ്യപ്പെട്ടു. സംവിധായകന്റെ റൂമിലേക്ക് വരാൻ പറഞ്ഞു. കഥ എന്താണെന്ന് പറയാതെ ഒരു ഗാനത്തില്‍ അഭിനയിക്കാമോ എന്നാണ് ചോദിച്ചത്. എന്തൊക്കെയോ അസ്വാഭിവകത തോന്നി. ഒരു സ്ത്രീക്ക് എങ്ങനെ തോന്നുമോ അത് പോലെ തോന്നി. റൂമിലേക്ക് അയാള്‍ക്കൊപ്പം ചെല്ലാന്‍ പറഞ്ഞു. ഗേള്‍ഫ്രണ്ട് പുറത്തു കാത്തു നില്‍പ്പുണ്ടെന്ന് പറഞ്ഞ് അത്തരത്തില്‍ ഒരാളല്ല താന്‍ എന്ന് വ്യക്തമാക്കി. എന്നാല്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് പറഞ്ഞുവെന്നും രാജീവ് ഖണ്ഡേല്‍വാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :