ക്രിക്കറ്റ് പഠിക്കണമെങ്കിൽ ഇപ്പോഴാവാം, ധോണിയും അശ്വിനും റെഡി !

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 11 ഏപ്രില്‍ 2020 (13:32 IST)
ലോക്ക്‌ഡൗണില്‍ ക്രിക്കറ്റ് ലോകം ആകെ സ്തംഭനാവസ്ഥയിലണെങ്കിലും ക്രിക്കറ്റ് സ്വപ്നം കാണുന്ന യുവതാരങ്ങൾക്ക് പഠിക്കാനും പരിശീലനം നടത്താനുമുള്ള വാതിലുകൾ തുറന്നിട്ടിരികുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും. ഇന്ത്യൻ താരം ആർ അശ്വിനും. ഇരുവരുടെയും ക്രിക്കറ്റ് അക്കാദമികളാണ് സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ യുവ താരങ്ങൾക്ക് പഠനവും പരിശീലനവും ഒരുക്കുന്നത്.

സാമൂഹ്യ മധ്യമങ്ങൾ വഴി നിർദേശങ്ങളും പരീശീലനം എങ്ങനെ നടത്തണം എന്നത് സംബന്ധിച്ച് വീഡിയോകളും നൽകും. ഇതിലൂടെ വീട്ടികിരുന്ന് പരിശീനം നടത്താം. ധോണി തന്റെ അക്കാദമിയിലെ ട്രെയ്‌നർമാർ വഴിയാണ്‌ പരിശീലന ക്ലാസുകള്‍ നടത്തുന്നത്‌. അശ്വിന്‍ നേരിട്ട് തന്നെ ഓണ്‍ലൈന്‍ സെഷനുകൾ നടത്തുന്നുണ്ട്. രണ്ട് താരങ്ങളുടെയും ഓൺലൈൻ പരിശീലന ക്ലാസുകൾ പതിനായിരക്കണക്കിന് ആളുകൾ ഫോളോ ചെയ്യുന്നുണ്ട്.

ക്രിക്കറ്റര്‍ എന്ന ആപ്പിലൂടെയാണ്‌ ധോണിയുടെ ക്രിക്കറ്റ് അക്കാദമി പരിശീലന വിഡിയോകൾ പങ്കുവയ്ക്കുന്നത്‌. പരിശീലനം നേടുന്നവര്‍ അവർ പരീശിലനം നടത്തുന്ന വീഡിയോകളും ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ഇതിലൂടെ തെറ്റുകൾ തിരുത്തുകയും കൂടുതൽ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും. ഇന്ത്യന്‍ മുന്‍ ഫസ്റ്റ്‌ ക്ലാസ്‌ ക്രിക്കറ്റര്‍ സത്രജിത്‌ ലഹിരിയാണ്‌ ധോണിയുടെ ക്രിക്കറ്റ് അക്കാദമയിലെ ചീഫ്‌ കോച്ച്‌. ഓൺലൈൻ പരിശീലനങ്ങളിൽ ഇദ്ദേഹമാണ് മാർഗനിർദേശങ്ങൾ നൽകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :