1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shoaib Malik Marries Sana Javed Divorced Sania Mirza

Shoaib Malik Marries Sana Javed: സാനിയ മിര്‍സയുമായി പിരിഞ്ഞു; ഷോയ്ബ് മാലിക്ക് വീണ്ടും വിവാഹിതനായി

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കൂടിയായ മാലിക്ക് സന ജാവേദുമായി അടുപ്പത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു

Shoaib Malik, Saniya Mirza, Shoaib Malik Sania Mirza Divorce, Shoaib Malik Marries Sana Javed, Sports News
Shoaib Malik, Sana Javed, Sania Mirza

Shoaib Malik Marries Sana Javed: പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും വേര്‍പിരിഞ്ഞു. പാക്കിസ്ഥാന്‍ സിനിമാ താരം സന ജാവേദുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ ഷോയ്ബ് മാലിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സാനിയയും മാലിക്കും വേര്‍പിരിഞ്ഞതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടയിലാണ് സനയുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ മാലിക്ക് പങ്കുവെച്ചത്.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കൂടിയായ മാലിക്ക് സന ജാവേദുമായി അടുപ്പത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. സനയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മാലിക്ക് പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു. ഷൂട്ടിങ് സെറ്റില്‍ വെച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോടും മേക്കപ്പ് ആര്‍ട്ടിസ്റ്റിനോടും മോശമായി പെരുമാറിയതിനു വിവാദങ്ങളില്‍ ഇടംപിടിച്ച സനയെ പിന്തുണച്ച് മാലിക്ക് രംഗത്തെത്തിയതും വലിയ വാര്‍ത്തയായിരുന്നു. 
2010 ല്‍ ഹൈദരബാദില്‍ വെച്ചായിരുന്നു മാലിക്കിന്റേയും സാനിയയുടേയും വിവാഹം. 2018 ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. റെക്കോര്‍ഡുകള്‍ പ്രകാരം മാലിക്കിന്റെ മൂന്നാം വിവാഹമാണ് ഇപ്പോഴത്തേത്. സാനിയയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് ആയേഷ സിദ്ദിഖിയെ മാലിക്ക് വിവാഹം കഴിച്ചതായി രേഖകളുണ്ട്. എന്നാല്‍ സാനിയയുമായുള്ള വിവാഹ സമയത്ത് മാലിക്ക് ഇക്കാര്യം നിഷേധിച്ചിരുന്നു. 
 
അടുത്ത ലേഖനം
KL Rahul: ഐപിഎല്ലിലും ഇനി ഓപ്പണിങ് വേണ്ട; സഞ്ജുവിന് 'പാരയാകുന്ന' നിര്‍ണായക തീരുമാനവുമായി രാഹുല്‍, കാരണം ഇതാണ്