നല്ലവരാണ്, പക്ഷേ ടിവി ഷോയിലെത്തിയാല്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയും; സെവാഗിനെയും ഗംഭീറിനെയും കുറിച്ച് അക്തര്‍

സുബിന്‍ ജോഷി| Last Modified ചൊവ്വ, 12 മെയ് 2020 (18:55 IST)
നല്ലവരാണെങ്കിലും ടിവി ഷോകളിലെത്തിയാല്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്ന സ്വഭാവക്കാരാണ് ഇന്ത്യന്‍ മുന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറുമെന്ന് പാക് മുന്‍ ഫാസ്റ്റ് ബൌളര്‍ ശുഐബ് അക്തര്‍. ഹലോ ആപ്പിലെ ഒരു ലൈവ് ഷോയിലാണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്.

അക്തര്‍ തന്നെ കളിക്കിടയില്‍ ചീത്തവിളിച്ചിട്ടുണ്ടെന്ന് നേരത്തേ സേവാഗ്, ഷാരൂഖ് ഖാനുമൊത്തുള്ള ഒരു പരിപാടിയില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഇരട്ടസെഞ്ചുറിക്കരികെ എത്തിയപ്പോഴായിരുന്നു അക്തര്‍ തന്നെ സ്ലെജ് ചെയ്യാന്‍ ശ്രമിച്ചതെന്നായിരുന്നു വിരേന്ദര്‍ സേവാഗ് പറഞ്ഞിരുന്നത്. അന്ന് സച്ചിന്‍ അക്തറിന് കണക്കിനുകൊടുത്തെന്നും താരം പറഞ്ഞിട്ടുണ്ടായിരുന്നു.

ഇതിനു മറുപടിയെന്നോണമാണ് അക്തറിന്റെ പ്രതികരണം. ടിവി ഷോയൊക്കെ കൊച്ചു കുട്ടികള്‍ കാണുന്ന പരിപാടിയാണ്. ഞാനൊരിക്കലും ഇങ്ങനെ മോശമായ രീതിയില്‍ സംസാരിക്കില്ലെന്നും അക്തര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :