ഞാനും മനുഷ്യനല്ലേ, എനിയ്ക്കും സമ്മർദ്ദമുണ്ടാകാറുണ്ട്: തുറന്നുപറഞ്ഞ് ധോണി

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 11 മെയ് 2020 (14:12 IST)
ഏതൊരു സാഹചര്യത്തിലും ടീമിനെ കൂളായി നയിക്കാനുള്ള ധോണിയുടെ കഴിവ് കാരണമാണ് ക്യാപ്റ്റൻ കൂൾ എന്ന വിളിപ്പേര് ധോണിയ്ക്ക് ലഭിയ്ക്കാൻ കാരണം. എന്നാൽ സാധാരണ എല്ലാവർക്കും ഉണ്ടാകുന്നതുപോലെ തന്നെ പേടിയും സമ്മർദ്ദവുമെല്ലാം തനിയ്ക്കും ഉണ്ടാകാറുണ്ട് എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ ധോണി. ഇന്ത്യൻ ടീമിലെത്തിയ ആദ്യ നാളുകളിലെ അനുഭവം ഓർത്തെടുത്തുകൊണ്ടാണ് ധോണി ഇക്കാാര്യം പറഞ്ഞത്.

കായിക താരങ്ങളുടെ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ മൈന്‍ഡ് കണ്ടീഷനിങ് നടത്തുന്ന എംഫോറാണ് ധോണിയുടെ വാക്കുകൾ വെളിപ്പെടുത്തിയത് 'ആദ്യമായി ഇന്ത്യയ്ക്കുവേണ്ടി കളിയ്ക്കുന്ന സമയം. എപ്പോഴാണ് ഞാൻ ബാറ്റിങ്ങിന് ഇറങ്ങേണ്ടത് എന്ന് എന്നോട് ആരും പറഞ്ഞിരുന്നില്ല. ആദ്യ 10 പന്തുകള്‍ക്കുള്ളിൽ എന്റെ നെഞ്ചിടിപ്പ് വർധിച്ചു.ആ സമ്മര്‍ദം ഞാന്‍ അനുഭവിച്ചു. ചെറിയ പേടി ആ സമയം എന്നെ പിടികൂടി. എല്ലാവര്‍ക്കും അത് അങ്ങനെ തന്നെയാണ്. അതെങ്ങനെ മറികടക്കാനാകും.

മാനസിക സമ്മർദ്ദം പോലുള്ള പ്രശ്നങ്ങളെ അംഗികരിക്കുന്നതിൽ നമ്മുടെ സമൂഹം ഇപ്പോഴും പിന്നിലാണ് എന്നും ധോണി പറയുന്നു. മാനസിക രോഗം എന്ന നിലയലേക്കാണ് എല്ലാത്തിനെയും നമ്മൾ ജനറലൈസ് ചെയ്യുന്നത്. മെന്റൽ കണ്ടീഷനിങ് കോച്ച് ഒരു താരത്തോടൊപ്പം എപ്പോഴും ഉണ്ടാവുകയാണെങ്കിൽ ആ താരത്തിന്റെ മാനസിക വ്യാപാരങ്ങളെ കൃത്യമായി കണ്ടെത്താനും പരിഹാരം കാണാനും സാധിക്കും മെന്നും ധോണി പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :