ആരുടെ ബാറ്റിങ്ങാണ് ഇഷ്ടം, കോഹ്‌ലിയുടേയോ അതോ രോഹിതിന്റെയോ ? കുഴയ്ക്കുന്ന ചോദ്യത്തിന് ഷമിയുടെ ഉത്തരം !

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 12 മെയ് 2020 (13:39 IST)
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും, നിശ്ചിത ഓവർ ക്രിക്കറ്റിലെ ഉപനായകൻ രോഹിത് ശർമയും. തന്റെ റെക്കോർഡുകൾ തിരിത്താൻ സാധ്യതയുള്ള താരങ്ങൾ എന്ന് സക്ഷാൻ സച്ചിൻ ടെൻഡുൽക്കർ തന്നെ വ്യക്തമാക്കിയിട്ടുള്ള താരങ്ങളാണ് ഇരുവരും. ബൗളർമാരെ മനോഹരമായി നേരിടുന്ന താരങ്ങൾ. ഇവരിൽ ആരുടെ ബാറ്റിങ്ങാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ അതൊരു കുഴയ്ക്കുന്ന ചോദ്യം തന്നെയായിരിയ്ക്കും പ്രത്യേകിച്ച് ഇന്ത്യൻ ടീമിലെ ഒരു താരത്തോടാണ് ചോദ്യം എങ്കിൽ.

ഈ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നിരിയ്ക്കുകയാണ് ഇന്ത്യൻ സുപ്പർ പേസർ മുഹമ്മദ് ഷമിക്ക്. ഒരു നഗരത്തില്‍ രണ്ട് സ്ഥലത്തുള്ള മത്സരങ്ങളില്‍ രോഹിതും കോഹ്‌ലിയും ഒരേ സമയം ബാറ്റ് ചെയ്യാനിറങ്ങിയാല്‍ ആരുടെ കളി കണാനാണ് ഇഷ്ടമെന്നായിരുന്നു ഒരു യുട്യൂബ് ചാനലിലെ അഭിമുഖത്തിൽ ഷമിക്ക് മുന്നിലെത്തിയ ചോദ്യം. അതിന് കൃത്യമായ ഉത്തരവും ഷമി നൽകി. രോഹിത് ശര്‍മയുടെ ബാറ്റിങ് കാണാനാണ് താന്‍ പോവുക എന്നായിരുന്നു ഷമിയുടെ ഉത്തരം.

ടെസ്റ്റിലും ഏകദിനത്തിലും മികച്ച റെക്കോര്‍ഡുകളാണ് കോഹ്‌ലിക്കുള്ളത്. അദ്ദേഹത്തിന്റെ ബാറ്റിങ് മികവ് സമാനതകളില്ലാത്തതാണെന്ന കാര്യത്തിലും ഒരു തര്‍ക്കവും ഇല്ല എന്നാല്‍ രോഹിത് ഒരു ബൗളറെ നേരിടുമ്പോള്‍ പ്രകടിപ്പിക്കുന്ന മനോഹാരിത അസാധ്യമാണ്. താനൊരു ആക്രമണകാരിയായ ബാറ്റ്‌സ്മാനാണെന്ന് ബൗളര്‍ക്ക് തോന്നാത്ത വിധം അത്ര മനോഹരമായാണ് രോഹിത് ബാറ്റ് ചെയ്യുക. ഷമി പറഞ്ഞുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :