അനുബന്ധ വാര്‍ത്തകള്‍
- ഏറ്റവും ബുദ്ധിമുട്ട് ആ താരത്തിനെതിരെ പന്തെറിയാനാണെന്ന് ആർച്ചർ
- ഞാനും മനുഷ്യനല്ലേ, എനിയ്ക്കും സമ്മർദ്ദമുണ്ടാകാറുണ്ട്: തുറന്നുപറഞ്ഞ് ധോണി
- എപ്പോൾ കളി അവസാനിപ്പിയ്ക്കും ? വിരമിയ്ക്കലിനെ കുറിച്ച് തുറന്ന് വെളിപ്പെടുത്തി ഹിറ്റ്മാൻ
- ഐപിഎൽ നടന്നില്ലെങ്കിൽ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധിയെന്ന് ബിസിസിഐ
- എന്തുകൊണ്ട് ആർസിബിയ്ക്ക് ഇതേവരെ ഐപിഎൽ കിരീടം നേടാനായില്ല, രോഹിത് പറയുന്നത് ഇങ്ങനെ
ഇന്ത്യൻ ടീമിലെ ഏറ്റവും വേഗതയേറിയ താരം അയാൾ: വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്
ഒരു കാലത്തെ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡറും വിക്കറ്റിനിടയിലെ ഓട്ടത്തിൽ ഏറ്റവും വേഗതയുള്ള താരവുമായിരുന്നു മൊഹമ്മദ് കൈഫ്. ക്രിക്കറ്റിൽ നിന്നും വിരമിചതിന് ശേഷം ഡൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനായ മൊഹമ്മദ് കൈഫ് ഇന്ത്യൻ ടീമിലെ ഏറ്റവും വേഗതയേറിയ താരത്തെ തിരഞ്ഞെടുത്തിരികുകയാണിപ്പോൾ.
കഴിഞ്ഞ ദിവസം നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു കൈഫിന്റെ വെളിപ്പെടുത്തൽ.ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണിയാണ് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച സ്പ്രിന്റർ എന്നാണ് കൈഫ് പറയുന്നത്.വിക്കറ്റിനിടയിലെ ധോണിയുടെ ഓട്ടം കണ്ട് താൻ ഞെട്ടിയിട്ടുണ്ടെന്നും കൈഫ് പറയുന്നു.ധോണിക്കൊപ്പം വിക്കറ്റിനിടയിലൂടെ ഓടിയത് ഇപ്പോളും ഓർക്കുന്നു. അദ്ദേഹത്തിന്റെ വേഗതയും അനായാസതയും എന്നെ ഞെട്ടിച്ചു. ലോക ക്രിക്കറ്റിൽ തന്നെ ധോണിയാണ് വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിൽ മുന്നിലെന്നും കൈഫ് പറഞ്ഞു.