ധോണിഭായ് വേറെ ലെവലാണ്; പന്തിന്റെ വീഴ്‌ചകള്‍ തോല്‍‌വിയിലേക്ക് നയിച്ചെന്ന് ധവാന്‍

   Shikhar dhawan , Rishabh pant , Mohali odi , team india , cricket , dhoni , ഋഷഭ് പന്ത് , ഓസ്‌ട്രേലിയ , ശിഖര്‍ ധവാന് , കുൽദീപ് യാദവ് , ഹാന്‍‌ഡ്‌സ്‌കോമ്പ്, ആഷ്‌ടണ്‍ ടേണർ
മൊഹാലി| Last Updated: തിങ്കള്‍, 11 മാര്‍ച്ച് 2019 (15:49 IST)
ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്തിന് സംഭവിച്ച വീഴ്‌ചകള്‍ മത്സരം കൈവിടാന്‍ കാരണമായെന്ന് ശിഖര്‍ ധവാന്‍. ലഭിച്ച രണ്ട് സ്‌റ്റമ്പിംഗ് ചാന്‍‌സുകള്‍ നഷ്‌ടമായെന്നത് സത്യമാണ്. നിര്‍ണായകമായിരുന്നു ആ വിക്കറ്റുകള്‍. ക്രിക്കറ്റില്‍ ഇതെല്ലാം സാധാരണമാണെന്നും ധവാന്‍ പറഞ്ഞു.

ഋഷഭ് യുവതാരമാണ്. പരിചയസമ്പന്നനായ ധോണി ഭായിയെ പോലെയൊരാളുമായി പന്തിനെ താരത്യം ചെയ്യരുത്. അവന്‍ കളിക്കാന്‍ തുടങ്ങിയിട്ടേയുള്ളു. അതിനാല്‍ കൂടുതല്‍ സമയം കൊടുക്കണം. ഇപ്പോഴും സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസ്ഥയില്‍ അവനെത്തിയിട്ടില്ലെന്നും ധവാന്‍ വ്യക്തമാക്കി.

ഓസീസിന്റെ രക്ഷകരായ ഹാന്‍‌ഡ്‌സ്‌കോമ്പ്, ആഷ്‌ടണ്‍ ടേണർ എന്നിവരെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരങ്ങളാണ് പന്ത് പാഴാക്കിയത്. കുൽദീപ് യാദവ് എറിഞ്ഞ 38മത് ഓവറിലെ അഞ്ചാമത്തെ പന്തില്‍ മികച്ചൊരു സ്‌റ്റമ്പിംഗ് ചാന്‍‌സാണ് പന്ത് പാഴാക്കിയത്. ഓസീസ് താരം ക്രീസിന് പുറത്തായിരുന്നുവെങ്കിലും പന്ത് കൈപ്പിടിയിലൊതുക്കാന്‍ ഇന്ത്യന്‍ കീപ്പര്‍ക്കായില്ല.

ചാഹലിന്റെ നാല്‍പ്പത്തിമൂന്നാമത് ഓവറില്‍ വെടിക്കെട്ട് വീരനായ ടേണറെ പുറത്താക്കാന്‍ ലഭിച്ച അവസരവും പന്ത് പാഴാക്കി. ടേണര്‍ മുന്നോട്ട് കയറി കളിക്കുമെന്ന് വ്യക്തമായതിനാല്‍ ചാഹല്‍ ഗതി മാറ്റി പന്തെറിഞ്ഞെങ്കിലും ബോള്‍ കൈപ്പിടിയിലൊതുക്കാന്‍ പാന്തിന് സാധിച്ചില്ല. ഞെട്ടലോടെയാണ് ഈ നിമിഷത്തെ ആരാധകര്‍ കണ്ടത്. 27 പന്തിൽ 38 റണ്‍സ് മാത്രമായിരുന്നു ഓസീസ് താരത്തിനപ്പോള്‍ ഉണ്ടായിരുന്നത്.

പിന്നീട് 43 പന്തില്‍ 84 റണ്‍സുമായി ഓസീസിനെ വിജയിപ്പിച്ചത് ടേണര്‍ ആണെന്ന് ഓര്‍ക്കുമ്പോഴാണ് പന്തിന്റെ ഈ പിഴവിന്റെ വില മനസിലാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :