ഇത് എന്തൊരു ബോള്‍ ! ഞെട്ടിച്ച് ശിഖ പാണ്ഡെ, സിക്‌സ്ത് സ്റ്റംപ് ലൈനില്‍ നിന്ന് പന്ത് വിക്കറ്റിലേക്ക് (വീഡിയോ)

രേണുക വേണു| Last Modified ശനി, 9 ഒക്‌ടോബര്‍ 2021 (19:41 IST)

ഓസ്‌ട്രേലിയക്കെതിരായ ടി 20 മത്സരത്തില്‍ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് ഇന്ത്യന്‍ സീമര്‍ ശിഖ പാണ്ഡെ. ഓസീസ് ഓപ്പണര്‍ എലീസ ഹീലിയെ പുറത്താക്കിയ ശിഖ പാണ്ഡെയുടെ പന്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിക്‌സ്ത് സ്റ്റംപ് ലൈനില്‍ നിന്ന് മാജിക്കല്‍ ടേണുമായി പന്ത് എലീസ ഹീലിയുടെ കുറ്റി തെറിപ്പിച്ചു. കണ്ടു നിന്നവരെല്ലാം ഒന്നടങ്കം ഞെട്ടി. ഇന്ത്യ ഉയര്‍ത്തിയ 119 റണ്‍സിന്റെ വിജയലക്ഷ്യം നേരിടാന്‍ ഇറങ്ങിയ ഓസ്ട്രേലിയയെ തുടക്കത്തില്‍ തന്നെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു ശിഖയുടെ പ്രകടനം.

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് തുടങ്ങി രണ്ടാം പന്തിലായിരുന്നു ശിഖയുടെ മാസ്മരിക പ്രകടനം. അതിവേഗം പാഞ്ഞു വന്ന ശിഖയുടെ പന്ത് പിച്ച് ചെയ്ത ശേഷം അലീസയുടെ എല്ലാ ധാരണകളെയും തെറ്റിച്ചു കൊണ്ട് ഓഫ് സ്റ്റംപിലേക്ക് തിരിയുകയായിരുന്നു. ഓഫ് സ്റ്റംപിന്റെ ടോപ് തെറിപ്പിച്ചു കൊണ്ടാണ് ആ പന്ത് കടന്നു പോയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :