1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shamar Joseph joins LSG for IPL

Shamar Jospeh: ബാംഗ്ലൂർ നോക്കിനിൽക്കെ ഷമർ ജോസഫിനെ റാഞ്ചി ലഖ്നൗ

Shamar Joseph,Cricket,Test
വെസ്റ്റിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഷമര്‍ ജോസഫിന് ഐപിഎല്‍ കരാര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ് 3 കോടി രൂപയ്ക്കാന് പുതിയ പേസ് സെന്‍സേഷനെ തങ്ങളുടെ ടീമിലെത്തിച്ചത്. പരിക്കേറ്റ ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ് ഐപിഎല്ലില്‍ നിന്നും പിന്മാറിയതോടെയാണ് ഷമര്‍ ജോസഫിന് ഐപിഎല്ലിലേക്ക് വിളിയെത്തിയത്.
 
അടുത്തിടെ ഗാബയില്‍ ഓസീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ടീമിന്റെ വിജയശില്പിയായതോടെയാണ് ഷമര്‍ ജോസഫ് ശ്രദ്ധിക്കപ്പെട്ടത്. രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ 7 വിക്കറ്റുകള്‍ വീഴ്ത്തിയ ഷമര്‍ ജോസഫ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ടീമിന് വിജയം സമ്മാനിച്ചത്. ഗാബയില്‍ 8 റണ്‍സിന്റെ വിജയമായിരുന്നു വെസ്റ്റിന്‍ഡീസ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ കൊണ്ട് വരവറിയിച്ച ഷമര്‍ ജോസഫ് ബാറ്റ് കൊണ്ടും നിര്‍ണായക സംഭാവന നല്‍കിയിരുന്നു.
 
അതേസമയം പരിക്കേറ്റ ടോം കരന് പകരം ഷമര്‍ ജോസഫിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. കാര്യമായ പേസ് നിരയില്ലാത്ത ബാംഗ്ലൂരിന്റെ കണ്‍മുന്നിലൂടെയാണ് ലഖ്‌നൗ പുതിയ പേസ് സെന്‍സേഷനെ തങ്ങളുടെ പാളയത്തിലെത്തിച്ചത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ചേട്ടന്മാരുടെ കണക്ക് അനിയന്മാർ വീട്ടുമോ? ഇന്ത്യ- ഓസീസ് അണ്ടർ 19 ലോകകപ്പ് ഫൈനൽ ഇന്ന്