അഭിറാം മനോഹർ|
Last Modified വ്യാഴം, 8 ജനുവരി 2026 (18:15 IST)
അടുത്തമാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്‍പായി പാക് സൂപ്പര്‍ താരം ഷഹീന്‍ അഫ്രീദി ടീമില്‍ തിരിച്ചെത്തും. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബേന്‍ ഹീറ്റിനായി കളിക്കുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ഷഹീന്‍ കുറച്ച് നാളായി വിശ്രമത്തിലായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും എല്ലിനുണ്ടായ ചെറിയ വീക്കം മാത്രമാണെന്നുമാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.
തന്റെ എംആര്‍ഐ റിപ്പോര്‍ട്ടുകള്‍ തൃപ്തികരമാണെന്നും അടുത്തയാഴ്ച മുതല്‍ ബൗളിംഗ് പരിശീലനം പുനരാരംഭിക്കാനാവുമെന്നും ഷഹീന്‍ അറിയിച്ചു. 2022ലെ ലോകകപ്പിന് മുന്‍പ് ലിഗമെന്റിനുണ്ടായ പരിക്ക് പോലെ ഗുരുതരമല്ല നിലവിലെ പരിക്കെന്നും ഒരാഴ്ചയ്ക്കുള്ളില്‍ താരത്തിന് പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കാന്‍ സാധിക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചു.