രോഹിത് ശർമ കൊവിഡ് മുക്തനായി, ആദ്യ ടി20യിൽ കളിച്ചേക്കും

അഭിറാം മനോഹർ| Last Updated: ഞായര്‍, 3 ജൂലൈ 2022 (11:58 IST)
ഇന്ത്യൻ നായകൻ രോഹിത് ശർമ കൊവിഡ് മുക്തനായി. ഇംഗ്ലണ്ടിനെതിരെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിന് തൊട്ടുമുൻപാണ് രോഹിത്തിന് കൊവി സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയാണ് ടീമിനെ നയിക്കുന്നത്.

ഈ വർഷം ഇന്ത്യയെ നയിക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് ബുമ്ര. കൊവിഡ് മുക്തനായതോട്ടെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ മത്സരത്തിൽ താരത്തിന് കളിക്കാനായേക്കും. ഈ മാസം ഏഴിനാണ് പരമ്പരയിലെ ആദ്യ ടി20 മത്സരം. മൂന്ന് ടി 20 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :