കരുതലോടെ കളിച്ച് ഇന്ത്യ; ലക്ഷ്യം വമ്പന്‍ ലീഡ്

രേണുക വേണു| Last Modified തിങ്കള്‍, 4 ജൂലൈ 2022 (09:01 IST)

എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ കരുതലോടെ നീങ്ങി ഇന്ത്യ. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ശക്തമായ നിലയിലാണ്. രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് ഇന്ത്യ നേടിയിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയ 132 റണ്‍സ് ലീഡ് കൂടിയാകുമ്പോള്‍ ഇന്ത്യയുടെ ആകെ ലീഡ് 257 ആയി. നാലാം ദിനമായ ഇന്ന് രണ്ട് സെഷനുകള്‍ മുഴുവനായി ബാറ്റ് ചെയ്യുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആകെ ലീഡ് 450 കടന്നാല്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യും. ഏഴ് വിക്കറ്റ് കൂടി ശേഷിക്കെ 200 റണ്‍സ് കൂടി സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

സ്‌കോര്‍ ബോര്‍ഡ്

ഒന്നാം ഇന്നിങ്‌സ്

ഇന്ത്യ 416/10

ഇംഗ്ലണ്ട് 284/10

രണ്ടാം ഇന്നിങ്‌സ്

ഇന്ത്യ 125/3

അര്‍ധ സെഞ്ചുറിയുമായി ചേതേശ്വര്‍ പുജാരയും 30 റണ്‍സുമായി റിഷഭ് പന്തുമാണ് ഇപ്പോള്‍ ക്രീസില്‍. ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി, വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് നഷ്ടമായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :