1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sarfaraz Khan century in Bengaluru Test

Sarfaraz Khan: 'കൂളായി ജയിക്കാമെന്ന് കരുതിയോ' ചിന്നസ്വാമിയില്‍ കൗണ്ടര്‍ അറ്റാക്കുമായി ഇന്ത്യ; സര്‍ഫറാസിനു സെഞ്ചുറി

റിഷഭ് പന്ത് ആണ് സര്‍ഫറാസ് ഖാനൊപ്പം ഇപ്പോള്‍ ക്രീസിലുള്ളത്

Sarfaraz Khan
Sarfaraz Khan

Sarfaraz Khan: ചിന്നസ്വാമി ടെസ്റ്റില്‍ സര്‍ഫറാസ് ഖാന് സെഞ്ചുറി. നാലാം ദിനമായ ഇന്ന് ആദ്യ സെഷനില്‍ തന്നെ സര്‍ഫറാസ് സെഞ്ചുറി ഉറപ്പിച്ചു. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായ ശേഷമാണ് രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടി സര്‍ഫറാസിന്റെ തിരിച്ചുവരവ്. 111 പന്തുകളില്‍ നിന്ന് 13 ഫോറും മൂന്ന് സിക്‌സും സഹിതമാണ് സര്‍ഫറാസിന്റെ സെഞ്ചുറി. ടെസ്റ്റ് കരിയറിലെ സര്‍ഫറാസിന്റെ ആദ്യ സെഞ്ചുറിയാണിത്. 
 
ഇന്നിങ്‌സ് ജയം ലക്ഷ്യമിട്ട് ഇറങ്ങിയ ന്യൂസിലന്‍ഡിനു കൗണ്ടര്‍ അറ്റാക്കിലൂടെ മറുപടി നല്‍കുകയാണ് ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ 60 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ 356 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ന്യൂസിലന്‍ഡിനു ഉള്ളത്. വെറും 75 റണ്‍സ് മാത്രം അകലെയാണ് ഇപ്പോള്‍ ഇന്ത്യ. 
 
റിഷഭ് പന്ത് ആണ് സര്‍ഫറാസ് ഖാനൊപ്പം ഇപ്പോള്‍ ക്രീസിലുള്ളത്. നേരത്തെ വിരാട് കോലി (102 പന്തില്‍ 70), രോഹിത് ശര്‍മ (63 പന്തില്‍ 52) എന്നിവര്‍ ഇന്ത്യക്കായി അര്‍ധ സെഞ്ചുറി നേടിയിരുന്നു. യഷസ്വി ജയ്‌സ്വാള്‍ 35 റണ്‍സെടുത്ത് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ വെറും 46 റണ്‍സിനാണ് ഓള്‍ഔട്ട് ആയത്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Rishabh Pant: 99 ല്‍ പന്ത് പുറത്ത്; കിവീസിനെ വിറപ്പിച്ച് മടക്കം