രേണുക വേണു|
Last Modified ബുധന്‍, 24 ഡിസംബര്‍ 2025 (07:06 IST)
Sanju Samson: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍, ഓപ്പണര്‍ എന്നീ നിലകളില്‍ പ്രഥമ പരിഗണന മലയാളി താരം സഞ്ജു സാംസണ് ലഭിക്കും. സഞ്ജുവായിരിക്കും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുകയെന്ന സൂചനയാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്നത്.
ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയിലാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇഷാന്‍ കിഷന്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് കളികളിലും സഞ്ജുവായിരിക്കും അഭിഷേക് ശര്‍മയ്ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. സഞ്ജു ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയാല്‍ മാത്രം ഇഷാന്‍ കിഷനു പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കും.
ഫിനിഷര്‍മാരായി ശിവം ദുബെയും റിങ്കു സിങ്ങും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്നും ഉറപ്പാണ്.
ഇന്ത്യ, സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി / കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്
ഫെബ്രുവരി ഏഴിനു യുഎസ്എയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.