‘ഷമി ഹീറോയാടാ ഹീറോ’; മുഹമ്മദ് ഷമിയെ മലയാളം പഠിപ്പിച്ച് സഞ്ജു സാംസൺ, വീഡിയോ

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 30 ജനുവരി 2020 (09:59 IST)
മൂന്നാം ട്വന്റി20യിൽ നിശ്ചിത ഓവറിലെ അവസാന പന്തിൽ കിവീസ് താരം റോസ് ടെയ്‍ലറെ ബോൾഡാക്കി മത്സരം സൂപ്പർ ഓവറിലേക്ക് കൊണ്ടുപോയത് ഇന്ത്യയുടെ മുഹമ്മദ് ഷമി ആണ്. ഷമിയുടെ ബുദ്ധിയും പ്രകടനവും ഇന്ത്യയ്ക്ക് ജയത്തിലേക്കുള്ള വഴികാട്ടി ആയി. ഷമിയും രോഹിത് ശർമയും ആയിരുന്നു ഇന്നലത്തെ കളിയിലെ ഹീറോസ്.

ഇപ്പോഴിതാ, ഷമിയെ മലയാളം പഠിപ്പിച്ചിരിക്കുകയാണ്. ഫെയ്സ്ബുക്കിൽ സഞ്ജു പങ്കുവച്ച വിഡിയോയിലാണു ഷമിയുടെ പഞ്ച് ഡയലോഗ്. ടീം ഹോട്ടലിൽ ടേബിൾ ടെന്നിസ് കളിച്ചശേഷം താരം പറയുന്നതിങ്ങനെ: ‘ഷമി ഹീറോയാടാ ഹീറോ..‘.

കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മിയെന്ന കഥാപാത്രം പറയുന്ന ഡയലോഗ് അനുകരിച്ചാണ് ഷമി പറയുന്നത്. നിമിഷങ്ങൾക്കകം ഈ വിഡിയോ മലയാളി ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :