സഞ്ജുവിന് പകരം ഇഷാൻ കിഷൻ, ന്യൂസിലൻഡിനെതിരെ ഇന്ത്യ എയ്‌ക്ക് തോൽവി

അഭിറാം മനോഹർ| Last Modified വെള്ളി, 24 ജനുവരി 2020 (13:49 IST)
ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്കു തോല്‍വി. മലയാളിതാരം സഞ്ജു സാംസൺ ഇല്ലാതെ മത്സരിക്കാനിറങ്ങിയ ഇന്ത്യയെ ആതിഥേയർ 29 റൺസിനാണ് തകർത്തുവിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസിലൻഡ് 1-1ന് ഒപ്പമെത്തി. ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ അടക്കമുള്ളവരുടെ പ്രകടനമികവിൽ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ മിന്നും വിജയം സ്വന്തമാക്കിയിരുന്നു.

ന്യൂസിലൻഡിനെതിരെയുള്ള ഇന്ത്യയുടെ സീനിയർ ടീമിലേക്ക് വിളി വന്നതിനാൽ മലയാളി താരം സഞ്ജു സാംസൺ ഇല്ലതെയാണ് ഇന്ത്യ എ മത്സരത്തിനിറങ്ങിയത്. സഞ്ജുവിന് പകരം ഇഷാന്ത് കിഷനാണ് ഇന്ത്യ എയ്‌ക്ക് വേണ്ടി വിക്കറ്റ് കാത്തത്. ആദ്യ മത്സരത്തിൽ 21 പന്തില്‍ നിന്നും മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 39 റണ്‍സുമായി സഞ്ജു മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലൻഡ് എ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 297 റൺസാണ് നേടിയത്. ഓപ്പണര്‍ ജോര്‍ജ് വര്‍ക്കര്‍ (135)കിവീസിനായി സെഞ്ച്വറി കണ്ടെത്തി.

എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 266 റൺസെടുക്കാനെ സാധിച്ചുള്ളു. 51 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ഇന്ത്യ എയുടെ ടോപ്‌സ്‌കോറര്‍. 44 റൺസും വിജയ് ശങ്കർ 41 റൺസും മത്സരത്തിൽ സ്വന്തമാക്കിയപ്പോൾ വെടിക്കെട്ട് ഓപ്പാണിങ് താരമായ പൃഥ്വി ഷാ (2) നിരാശപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :