ആ ഇന്ത്യൻ ബൗളർമാർ ബാറ്റ്സ്മാൻമാരുടെ മനസ്സിൽ ഭീതി വിതക്കുന്നു, ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച് അക്തർ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 28 ജനുവരി 2020 (14:39 IST)
ഇന്ത്യൻ പേസ് ബൗളർമാരായ് ജസ്പ്രീത് ബു‌മ്രയേയും മുഹമ്മദ് ഷമിയേയും പുകഴ്ത്തികൊണ്ട് മുൻ പാക് പേസ് ബൗളർ ഷൊയൈബ് അക്തർ. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിലെ ഇരുവരുടേയും പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് രംഗത്തെത്തിയത്.

ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ടും തലയ്ക്കു നേരെ വരുന്ന ബൗണ്‍സറുകള്‍ കൊണ്ടു ബു‌മ്രയും ഷമിയും ഒരേപോലെ ബാറ്റ്സ്മാന്മാരുടെ മനസ്സിൽ ഭീതി വിതയ്‌ക്കുന്നുവെന്നാണ് അക്തർ പറയുന്നത്. നല്ല ആത്മവിശ്വാസത്തോടെയാണ് രണ്ടുപേരും പന്തെറിയുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ ഇത് മുൻപൊന്നും കാണാത്ത തരത്തിലുള്ള കാഴ്ച്ചയാണ്. മുൻനിര വിക്കറ്റുകൾ വീഴ്ത്തി ഇരുവരും ബാറ്റ്സ്മാനെ ഭയപ്പെടുത്തുന്നു അക്തർ പറയുന്നു.

രണ്ടുപേർക്കും പുറമെ ഇന്ത്യൻ സ്പിൻ താരമായ രവീന്ദ്ര ജഡേജയേയും അക്തർ പ്രശംസിച്ചു. വ്യതസ്തതകൾ കൊണ്ട് ബാറ്റ്സ്മാനെ പ്രതിരോധത്തിലാക്കുന്ന ബൗളറാണ് ജഡേജ. അയാൾക്കെതിരെ എളുപ്പത്തിൽ റണ്ണെടുക്കാനാവില്ല. ഇന്ത്യക്ക് മുൻപിൽ സമ്പൂർണ്ണ തോൽവിയാണ് കിവീസ് വഴങ്ങിയതെന്നും. യാതൊരു ദയയുമില്ലാതെയാണ് ഇന്ത്യ കിവീസിനെ തകർത്തതെന്നും അക്തർ കൂട്ടിച്ചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :